കള്ളുഷാപ്പ് ലൈസന്‍സ് പുതുക്കാന്‍ കോഴ ; എക്‌സൈസ് വകുപ്പില്‍ കൂട്ട സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അഴിമതി നടത്തിയതിന് എക്‌സൈസ് വകുപ്പില്‍ കൂട്ട സസ്‌പെന്‍ഷന്‍. കള്ളുഷാപ്പ് ലൈസന്‍സ് പുതുക്കാന്‍ കോഴ വാങ്ങുന്നതിനിടെ പാലക്കാട് എക്സൈസ് ഡിവിഷന്‍ ഓഫീസ് അറ്റന്റര്‍ നൂറുദ്ദീന്‍ വിജിലന്‍സ് പിടിയിലായിരുന്നു. ഇതിന് പിന്നാലെ നടത്തിയ റെയ്ഡില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. തുടര്‍ന്ന് ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എം വി ഗോവിന്ദന്‍ 14 ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിക്ക് നിര്‍ദേശിച്ചത്. എക്സൈസ് ഡിവിഷന്‍ ഓഫീസിലെ അറ്റന്‍ഡന്റായ നൂറുദ്ദീനില്‍ നിന്ന് 2,24,000 രൂപയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെടത്തത്. കള്ളുഷാപ്പ് കരാറുകാരില്‍ നിന്ന് തുക വാങ്ങുന്നതിനിടെയാണ് നൂറുദ്ദീന്‍ പിടിയിലായത്.

കള്ളുഷാപ്പ് കരാറുകാര്‍ ഉപയോഗിച്ചിരുന്ന വാഹനത്തില്‍ നിന്ന് 7,99,600 രൂപയും കണ്ടെടുക്കുകയുണ്ടായി. പാലക്കാട് എക്സൈസ് ഡിവിഷന്‍ ഓഫീസ്, സ്പെഷ്യല്‍ സ്‌ക്വാഡ് ഓഫീസ്, പാലക്കാട് ഇഐ ആന്‍ഡ് ഐബി ഓഫീസ്, പാലക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ചിറ്റൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍, ചിറ്റൂര്‍ റേഞ്ച് എന്നിവിടങ്ങളില്‍ പണം നല്‍കിയതിന്റെ വിശദാംശങ്ങളടങ്ങിയ പട്ടികയും കണ്ടെടുത്തു. പാലക്കാട് എക്സൈസ് ഡിവിഷന്‍ ഓഫീസിലും മറ്റ് ഓഫീസുകളിലും മദ്യ കച്ചവടവുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയാണ് നടക്കുന്നതെന്നാണ് ഈ സംഭവത്തിലൂടെ വെളിവാകുന്നതെന്ന് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

സസ്പെന്‍ഡ് ചെയ്യപ്പെട്ട എക്സൈസ് ജീവനക്കാരുടെ വിശദാംശങ്ങള്‍
എം എം നാസര്‍, ഡപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, പാലക്കാട്‌എസ് സജീവ്, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഇഇ ആന്റ് എഎന്‍എസ്‌എസ്കെ അജയന്‍, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഇസിഒ, ചിറ്റൂര്‍ ഇ രമേഷ്, എക്സൈസ് ഇന്‍സ്പെക്ടര്‍, ഇആര്‍ഒ, ചിറ്റൂര്‍ സെന്തില്‍കുമാര്‍, എഇഐ, ഇഐ ആന്റ് ഐബി, പാലക്കാട് നൂറുദ്ദീന്‍, ഓഫീസ് അറ്റന്‍ഡന്‍ഡ്, ഡിവിഷന്‍ ഓഫീസ് പാലക്കാട്എ എസ് പ്രവീണ്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍, ഡിവിഷന്‍ ഓഫീസ് പാലക്കാട്
സൂരജ്, സി ഇ ഒ, സ്പെഷ്യല്‍ ഡ്ൂട്ടി ഡിവിഷന്‍ ഓഫീസ് , പാലക്കാട് സന്തോഷ് കുമാര്‍, എഇഐ(ജി), ഡിവിഷന്‍ ഓഫീസ്, പാലക്കാട്, മന്‍സൂര്‍ അലി, പ്രിവന്റീവ് ഓഫീസര്‍(ജി) സ്പെഷ്യല്‍ സ്‌ക്വാഡ് ഓഫീസ്, പാലക്കാട്, വിനായകന്‍, സിവില്‍ എക്സൈസ് ഓഫീസര്‍, ഇസിഒ, ചിറ്റൂര്‍, ശശികുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍, ഇആര്‍ഒ, ചിറ്റൂര്‍ പി ഷാജി, പ്രിവന്റീവ് ഓഫീസര്‍, ഇഐ ആന്റ് ഐബി, പാലക്കാട് ശ്യാംജിത്ത്, പ്രിവന്റീവ് ഓഫീസര്‍, ചിറ്റൂര്‍ റേഞ്ച് ഓഫീസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...