കൈക്കൂലി കേസിൽ അറസ്റ്റിലായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ജയിലിന് പുറത്ത് വൻ സ്വീകരണം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കൈക്കൂലി കേസിൽ അറസ്റ്റിലായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ജയിലിന് പുറത്ത് സ്വീകരണം. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ജി ബിജുവിനെയാണ് സ്വീകരിച്ചത്. രണ്ടാഴ്ച മുമ്പാണ് ചേർത്തലയിൽ നിന്ന് വിജിലൻസ് ബിജുവിനെ അറസ്റ്റ് ചെയ്തത്. ബസ് ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരും ചേർന്നാണ് സ്വീകരിച്ചത്. ബിജുവിനെ കള്ളകേസിൽ കുടുക്കിയതാണെന്ന് ആരോപണം. ഒരു മാസം മുന്നേ ചേർത്തലയിൽ നിന്നാണ് 2600 രൂപ കൈക്കൂലി വാങ്ങി എന്ന് ആരോപിച്ച് വിജിലൻസ് അറസ്റ്റ് ഉണ്ടായത്.

കോട്ടയം ജില്ലാ ജയിലിൽ റിമാൻഡിൽ ആയിരുന്നു ബിജു. സർവീസിൽ 37 വർഷം കഴിഞ്ഞ അദ്ദേഹത്തിന് ഒരു ബ്ലാക്ക് മാർക്ക് പോലും ഉണ്ടായിട്ടില്ലെന്ന് സ്വീകരിക്കാൻ എത്തിയവർ പറഞ്ഞു. റിട്ടയർമെന്റിന് രണ്ടുമാസം മാത്രം ബാക്കി നിൽക്കെയാണ് വിജിലൻസ് അറസ്റ്റ്. പോലീസ് ഉദ്യോഗസ്ഥർ അടക്കം പ്രതികളായ പല കേസുകളിലും കെ.ജി ബൈജു മുൻപ് കർശനമായ നിലപാട് സ്വീകരിച്ചിരുന്നുവെന്നും ഇവർ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...