ഒമാന് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

For full experience, Download our mobile application:
Get it on Google Play

മസ്കത്ത് : ഒമാന് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് മോദി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഒമാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെയും പ്രാദേശിക അഖണ്ഡത ലംഘിക്കുന്നതിനെയും ഇന്ത്യ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ പ്രധാനമന്ത്രി സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ചർച്ചകൾ അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞു.

മേഖലയിലെ സ്ഥിരത ഉറപ്പാക്കാൻ സൈനിക നീക്കങ്ങൾ ഒഴിവാക്കി ചർച്ചകളിലൂടെ പരിഹാരം കാണണമെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക് നൽകുന്ന സുരക്ഷയ്ക്കും പിന്തുണയ്ക്കും സുൽത്താൻ ഹൈതം ബിൻ താരിഖിനോട് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഒമാന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ക്ഷേമത്തിന് രാജ്യം നൽകുന്ന മുൻഗണനയെയും അദ്ദേഹം അഭിനന്ദിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...