മധ്യപൂർവ്വേഷ്യൻ സംഘർഷം ; മന്ത്രാലയതല സമിതി രൂപീകരിച്ച് കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മധ്യപൂർവ്വേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ ഏകോപനവും നിരീക്ഷണവും സുഗമമാക്കാൻ മന്ത്രാലയതല സമിതി രൂപീകരിച്ച് കേന്ദ്രം. സാമ്പത്തിക, വിദേശകാര്യ, ഷിപ്പിംഗ്, പെട്രോളിയം മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് സമിതിയിലെ അംഗങ്ങൾ. സംഘർഷം ഇന്ത്യയുടെ വ്യാപാരത്തെ ബാധിക്കുന്നതെങ്ങനെയെന്ന് വിലയിരുത്താൻ യോഗം ചേർന്നു എന്ന് വ്യാപാര മന്ത്രി പിയുഷ് ഗോയൽ അറിയിച്ചു. നടപടിക്രമങ്ങൾ ലഘൂകരിക്കാൻ സാധിക്കും. കച്ചവടക്കാരുടെ പ്രവർത്തനങ്ങൾ സംരക്ഷിക്കുന്ന അന്തരീക്ഷം ഉറപ്പുവരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

മധ്യപൂർവ്വേഷ്യയിലെ സംഘർഷത്തിൽ ഇന്ത്യക്കാർ കൊല്ലപ്പെടുകയോ, കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. കുടുങ്ങിക്കിടക്കുന്നവർക്ക് സഹായം നൽകുന്നുണ്ട്. ഒമാൻ തീരത്ത് കപ്പലിനുനേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായതിലും മധ്യപൂർവേഷ്യയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയിലും വിദേശകാര്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നാവർത്തിച്ച ഇന്ത്യ, സംഘർഷം വഷളാകുന്നതിലെ ആശങ്ക വ്യക്തമാക്കി.

രാജ്യത്തിന്റെ വ്യാപാര, ഊർജ്ജ വിതരണ ശൃംഘല സംഘർഷ മേഖലയിലൂടെ കടന്നുപോകുന്നുണ്ട്. തടസ്സമുണ്ടായാൽ അത് ഇന്ത്യൻ സമ്പദ് വ്യവസ്തയ്ക്ക് ഗുരുതരമായ ആഘാതങ്ങൾ ഉണ്ടാക്കുമെന്നും മുന്നറിയിപ്പ് നൽകി. അതേമയം ഹൃസ്വകാല പ്രതിസന്ധിയെ മറികടക്കാനുള്ള ശേഖരം ഉള്ളതിനാൽ നിലവിൽ എണ്ണവില വർധിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് പെട്രോളിയം മന്ത്രാലയം അറിയിച്ചത്. കുവൈത്ത് കിരീടാവകാശിയും ഒമാൻ ഭരണാധികാരിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...