ഡ്രൈവിംഗ് ടെസ്റ്റിനിടെ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : ഡ്രൈവിംഗ് ടെസ്റ്റിനിടെ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ കാഞ്ഞങ്ങാട്ട് മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍. ചെറുപുഴ സ്വദേശി പ്രസാദ് കെ ആര്‍ ആണ് പണവുമായാണ് പിടിയിലായത്. കാഞ്ഞങ്ങാട് ഗുരുവനത്തെ ഡ്രൈവിംഗ് ഗ്രൗണ്ടില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് കൈക്കൂലി പിടികൂടിയത്. ലേണേഴ്സിന്റെ കാലാവധി നാളെ അവസാനിക്കുന്ന പരീക്ഷാര്‍ത്ഥികളില്‍ നിന്നാണ് പണം വാങ്ങിയത്. ഡ്രൈവിംഗ് സ്കൂള്‍ ഏജന്‍റുമാര്‍ മുഖേന ടെസ്റ്റില്‍ വിജയിപ്പിക്കുമെന്ന ഉറപ്പ് നല്‍കിയാണ് പണം വാങ്ങുന്നത് .

ഏജന്‍റുമാരായ റമീസ്, നൗഷാദ് എന്നിവരാണ് ഇടനിലക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട്. ടെസ്റ്റിനിടെ ഗ്രൗണ്ടില്‍ എത്തിയ വിജിലന്‍സ് സംഘം 2,69,860 രൂപ പിടികൂടി. എണ്‍പത് പേര്‍ക്കാണ് ടെസ്റ്റിന് ടോക്കണ്‍ നല്‍കിയിരുന്നത്. ആഴ്ചയില്‍ നാലു ദിവസം ഇത്തരത്തില്‍ ടെസ്റ്റ് നടത്തുന്നുണ്ട്. ലൈസന്‍സ് അപേക്ഷയടക്കം ഓണ്‍ലൈന്‍ ആക്കിയിട്ടും തട്ടിപ്പിന് കളമൊരുക്കുന്നതിന് പിന്നില്‍ ഉദ്യോഗസ്ഥരും, ഏജന്‍റുമാരും ചേര്‍ന്നുള്ള ശക്തമായ മാഫിയ പ്രവര്‍ത്തിക്കുന്നതായാണ് വിവരം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ ഊർജിതം

0
കണ്ണൂർ: രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ. നീന്തൽ വിദഗ്ധനും...

മന്ത്രിയുടെ മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നതെന്ന് കെഎൻ ബാല​ഗോപാൽ

0
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രി സിപി ജോൺ നടത്തിയ പാരമർശങ്ങൾക്കെതിരെ...

ഗാർഹിക പീഡനത്തിനെതിരായ 498-എ വകുപ്പ് ലിവ് ഇൻ ബന്ധങ്ങളിലും ബാധകം

0
ന്യൂഡൽഹി : ഗാർഹിക പീഡനത്തിനെതിരെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A...

വയലിലെ വെള്ളക്കെട്ടിൽ കാൽവഴുതി വീണു ; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

0
കോഴിക്കോട് : വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവയൽ...