വ്യത്യസ്തമായൊരു ബ്രഡ് ഓംലറ്റ് ; പാത്രം കാലിയാകുന്നത് അറിയില്ല

For full experience, Download our mobile application:
Get it on Google Play

വളരെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു വിഭവമാണ് ചീസ് ബ്രഡ് ഓംലെറ്റ്. കുട്ടികൾക്ക് വളരെയധികം ഇഷ്ടമാകുന്ന ഒരു വിഭവമാണ് ഇത്. ഇനി എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കാം.

വേണ്ട ചേരുവകൾ
മുട്ട 3 എണ്ണം
ചീസ് 4 പീസ്
ബ്രഡ് 4 കഷ്ണം
ടൊമാറ്റോ കെച്ചപ്പ് ആവശ്യത്തിന്
സവാള 1 എണ്ണം (ചെറുതായി അരിഞ്ഞത്)
കാപ്സിക്കം 1 എണ്ണം
തക്കാളി 1 എണ്ണം
കുരുമുളകുപൊടി ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന സവാള, തക്കാളി, കാപ്സിക്കം എന്നിവ ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഓരോ ബ്രഡിന്റെയും നടുഭാഗം ചതുരത്തിൽ മുറിച്ച് മാറ്റി വയ്ക്കുക.ഒരു പാൻ ചൂടാക്കി ബട്ടർ ഇട്ട് കൊടുക്കുക. നന്നായി ചൂടാകുമ്പോൾ മുറിച്ചു വച്ചിരിക്കുന്ന ബ്രഡ് ഓരോന്നായി പാനിൽ വച്ച് കൊടുക്കുക. ബ്രഡിന്റെ നടുവിൽ ചതുരത്തിൽ മുറിച്ച് മാറ്റിയ ഭാഗത്തേക്ക് ഓംലറ്റ് മിക്സ് ഒഴിച്ചു കൊടുക്കാം. കുറച്ച് നേരം അടച്ചു വച്ച് വേവിക്കുക. ശേഷം ചീസ് ഓരോ പീസ് വച്ച് കൊടുക്കുക. അതിന്റെ മുകളിലേക്ക് ആവശ്യത്തിന് കുരുമുളകുപൊടി ചേർത്തു കൊടുക്കുക.മറ്റൊരു ബ്രഡ് പീസെടുത്ത് ഒരു വശത്ത് കെച്ചപ്പ് നന്നായി തേച്ചു കൊടുക്കുക. ഇനി ഇതിന്റെ മുകളിലേക്ക് വച്ച് കൊടുക്കുക. രണ്ട് മിനിറ്റ് മൂടി വയ്ക്കുക. ശേഷം മറിച്ചിട്ട് കൊടുക്കുക. ചീസ് ബ്രഡ് ഓംലറ്റ് തയാറായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...