അരൂരില്‍ വ്യാപാര കെട്ടിടത്തിന് നമ്പര്‍ നല്‍കുന്നതിന് ഒരു ലക്ഷം കൈക്കൂലി ; പഞ്ചായത്ത് സെക്രട്ടറി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തുറവൂര്‍ : അരൂരില്‍ വ്യാപാര കെട്ടിടത്തിന് നമ്പര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സ് പിടിയിലായി. അരൂര്‍ പഞ്ചായത്ത് സെക്രട്ടറി പി.വി. മണിയപ്പനെയാണ് ദേശീയപാതയില്‍ കുത്തിയതോട് ചമ്മനാടിനു സമീപം, ഇയാളുടെ വീട്ടിലേക്കുള്ള വഴിയില്‍ വച്ച്‌ ആലപ്പുഴ വിജിലന്‍സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ഇന്നലെ രാത്രി ഏഴിനായിരുന്നു സംഭവം.

രണ്ടു ലക്ഷം രൂപയാണ് സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടത്. പണം നല്‍കാത്തതിന്റെ പേരില്‍ അനുമതി നിഷേധിച്ചു. സെക്രട്ടറിയുടെ പിടിവാശി കാരണം നാളുകളായി കെട്ടിട ഉടമ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുകയായിരുന്നു. തുടര്‍ന്ന് ഒരു ലക്ഷം രൂപ നല്‍കാമെന്ന് അപേക്ഷകന്‍ സമ്മതിക്കുകയും വിവരം വിജിലന്‍സിന് കൈമാറുകയും ചെയ്തു. ഇന്നലെ വൈകിട്ട് വീട്ടിലേക്കുള്ള വഴിയിലെത്താന്‍ സെക്രട്ടറി ആവശ്യപ്പെട്ടു. പണം കൈമാറുന്നതിനിടെ മണിയപ്പനെ വിജിലന്‍സ് പിടികൂടുകയായിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിന്ധു നദീജല കരാർ തർക്കം; ആർബിട്രേഷൻ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ ഇന്ത്യ എടുത്ത തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്രസർക്കാർ....

കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്ന്...

0
പാലക്കാട്: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ...

താത്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയൻ

0
കണ്ണൂർ: പാർട്ടിക്കോട്ടകളിലെ വമ്പൻ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടർന്ന് സിപിഎം....

കാന്തപുരത്തിന്റെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന മറ്റ് മതപണ്ഡിതന്മാരെയും രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന...