എംഡിഎംഎ കേസിൽ പ്രതിസ്ഥാനത്ത് നിന്ന് നീക്കാൻ കൈക്കൂലി വാങ്ങി ; സിഐക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

വയനാട്: വയനാട്ടില്‍ എംഡിഎംഎ കേസില്‍ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ സിഐക്ക് സസ്‌പെന്‍ഷന്‍. വയനാട് വൈത്തിരി എസ്എച്ച്ഒ ജെഇ ജയനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. ഡിജെ പാര്‍ട്ടിക്ക് എംഡിഎംഎ ഉപയോഗിച്ച കേസില്‍ പ്രതിയായ ഹോം സ്റ്റേ ഉടമയോടാണ് പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങിയത്. 1.25 ലക്ഷം രൂപയാണ് എസ്എച്ച്ഒ ആയ ജയന്‍ കൈക്കൂലി വാങ്ങിയത്. സംഭവത്തില്‍ സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പിന്നാലെ അവധിയില്‍ പോയ ജയനെതിരെ വിശദമായ അന്വേഷണത്തിന് തീരുമാനമുണ്ട്. ഇതിന്റെ ഭാഗമായാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.

വൈത്തിരി ലക്കിടി മണ്ടമലയിലെ ഹോം സ്റ്റേയില്‍ നിന്ന് ഇക്കഴിഞ്ഞ ജൂണ്‍ 27 നാണ് പോലീസ് എംഡിഎംഎ കണ്ടെത്തിയത്. വൈത്തിരി എസ്‌ഐ എംകെ സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്. ഹോം സ്റ്റേയിലെത്തിയ പോലീസ് സംഘം ഒന്‍പത് പേരെയാണ് കസ്റ്റഡിയിലെടുത്തത്. 10.20 ഗ്രാം എംഡിഎംഎയും ഇവരില്‍ നിന്ന് കണ്ടെത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...