മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലിക്കേസ് ; ജോസ് മോനെ വിജിലൻസ് ചോദ്യം ചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മലിനീകരണ നിയന്ത്രണ ബോർഡിലെ അഴിമതിക്കേസിൽ രണ്ടാം പ്രതിയായ എഞ്ചിനീയർ ജോസ് മോനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ ശേഷമാണ് ജോസ്മോൻ കോട്ടയം വിജിലൻസിന് മുന്നിൽ ഹാജരായത്. പാലായിലെ വ്യവസായിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്ന പരാതിയിലാണ് ജോസ് മോനെതിരെ കേസെടുത്തത്. ഈ വ്യവസായിൽ നിന്ന് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ എ.എം.ഹാരിസ് ആണ് കേസിൽ ഒന്നാംപ്രതി.

കോട്ടയത്തെ മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസറായിരുന്നപ്പോഴാണ് ജോസ് മോൻ കൈക്കൂലി ചോദിച്ചത്. വിജിലൻസ് കേസ് എടുത്തിട്ടും ഇയാൾക്കെതിരെ മലിനീകരണ നിയന്ത്രണ ബോർഡ് നടപടി എടുക്കാത്തതും കോഴിക്കോട് നിയമനം നൽകിയതും വിവാദമായിരുന്നു. പിന്നീട് സസ്പെൻഡ് ചെയ്യുകയായിരുന്നു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ വിജിലൻസ് എറണാകുളം യൂണിറ്റിലും ജോസ് മോനെതിരെ കേസുണ്ട്.

ജോസ് മോന്‍റെ കൊല്ലം എഴുകോണിലെ വീട്ടിൽ വിജിലന്‍സ് നടത്തിയ റെയ്ഡിൽ പണം നിക്ഷേപത്തിന്റെയും കെട്ടിടങ്ങളുടേയും രേഖകൾ കണ്ടെടുത്തിരുന്നു. ഒന്നര കോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും കൊല്ലത്ത് നിർമ്മാണം നടക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്‍റെ രേഖകളും വാഗമണ്ണിൽ നിർമ്മാണം നടക്കുന്ന റിസോർട്ട് രേഖകളുമാണ് കണ്ടെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...