ക്ലീൻ, ആന്റ് ഗ്രീൻ വലിയകാവ് പദ്ധതി ; തേവർ തുണ്ടില്‍ പടി തോട്ടില്‍ പാർശ്വഭിത്തി നിർമിച്ച് 2.5 ഏക്കറോളം സ്ഥലം കൃഷിയോഗ്യമാക്കി

For full experience, Download our mobile application:
Get it on Google Play

അങ്ങാടി : വലിയകാവ് വാർഡ് വികസന സമിതി വിഭാവനം ചെയ്ത ക്ലീൻ ആന്റ് ഗ്രീൻ പദ്ധതിയിൽ പങ്ക് ചേർന്ന് ചെറുകിട ജലസേചന വകുപ്പും. വാർഡിലെ തേവർ തുണ്ടിൽ പടി തോട്ടിൽ ബണ്ട് പൊട്ടി കൃഷി ഭൂമി നഷ്ടമായ ഭാഗം പാർശ്വഭിത്തി നിർമിച്ച് 2.5 ഏക്കറോളം സ്ഥലം കൃഷിയോഗ്യമാക്കി. വലിയകാവിലെ വെള്ളം വായു മണ്ണ് എന്നിവ ശുദ്ധമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലീൻ, ആന്റ് ഗ്രീൻ വലിയകാവ് പദ്ധതിക്ക് തുടക്കമിട്ടത്. തോടിനോട് ചേർന്ന വലിയകാവ് – ആറ്റൂർ പടി റോഡിനും ഇതോടൊപ്പം സംരക്ഷണം ഒരുക്കി. 2018 മുതൽ ഉണ്ടായ പ്രളയത്തിൽ റോഡിന്റെ സംരക്ഷണഭിത്തി മിക്കയിടത്തും തകർന്നിരുന്നു. പ്രളയത്തിൽ തകർന്ന മുല്ലശ്ശേരിൽ സുരേഷ്, തടിവീട്ടിൽ രാജു എന്നിവരുടെ വീടുകളുടെ തോടിനോട് ചേർന്ന ഭാഗം പാർശ്വഭിത്തിയും ഓരോ നടപ്പാലവും നിർമിച്ചു നൽകി.

കൃഷി യോഗ്യമാക്കിയ മേത്രയിൽ പുരയിടത്തിൽ 500 മൂട് മരച്ചീനി 300 മൂട് വാഴ എന്നിവയുടെ കൃഷിയും ആരംഭിച്ചു. നവീകരിച്ച വലിയകാവ് – ആറ്റൂർ പടി റോഡിന്റെ ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ. നിർവഹിച്ചു. അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിന്ദു റെജി. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സുജ ബിനോയി, ഗ്രാമ പഞ്ചായത്തംഗം പി.എസ് സതീഷ് കുമാർ. വാർഡ് വികസന സമിതിയംഗങ്ങളായ തമ്പി പാസ്റ്റർ, ജോൺ മാന്താനത്ത്, പി.ആർ പുഷ്പാംഗദൻ, ഇ.ടി കുഞ്ഞുമോൻ, ആഷിഷ് കുരുവിള, രാജൻ തൂളിമണ്ണിൽ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം

0
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഓഗസ്റ്റ് 22ന് രാവിലെ ഒൻപതുമണിമുതൽ ആലപ്പുഴ...

ഓണവിപണിയിൽ ചിപ്സിനും ഉപ്പേരിക്കും ചൂടൻ വിൽപ്പന ; കിലോയ്ക്ക് 560 രൂപ

0
കൊച്ചി : ഓണസദ്യ പൂർണമാക്കുന്ന ചിപ്സിനും ഉപ്പേരിക്കും ഓണവിപണിയിൽ ചൂടേറിയ വിൽപ്പന....

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...