കേസെടുക്കാതിരിക്കാൻ കൈക്കൂലി : രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വില്‍ക്കാന്‍ ഏല്‍പ്പിച്ച കാര്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ കേസെടുക്കാതിരിക്കാനായി അര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.വി.കൃജേഷ്, ഗ്രെയ്‌ഡ്‌ എസ്.ഐ പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. നഗരത്തിലെ യൂസ്‌ഡ്‌ കാര്‍ ഷോറൂമില്‍ വില്‍പ്പനയ്ക്കായി എത്തിച്ച കാര്‍ ഷോറൂം ഉടമകളില്‍ ഒരാള്‍ സ്വകാര്യ ആവശ്യത്തിന് കൊണ്ട്പോയപ്പോള്‍ അപകടത്തില്‍പെട്ടു.

സ്ഥലത്തെത്തിയ പോലീസുകാര്‍ കാറിന്റെ ആര്‍.സി.ബുക്ക് ഉടമയ്‌ക്കെതിരെ കേസെടുക്കാതിരിക്കാനായി അര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. അതനുസരിച്ചു ഈ തുക ഒരു പോലീസുകാരന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇവര്‍ കൈക്കൂലി വാങ്ങിയ വിവരം ജില്ലാ പോലീസ് മേധാവി ജോര്‍ജിനെ അറിയിച്ചു. തുടര്‍ന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സുദര്‍ശന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇരുവരും കുറ്റക്കാരാണെന്നും കണ്ടെത്തുകയും സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തദ്ദേശ വകുപ്പിൽ 264 പേരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള ഉത്തരവ് പുറത്തിറക്കി

0
തിരുവനന്തപുരം: തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 264 പേരെയാണ് കൂട്ടത്തോടെ സ്ഥലം...

കാസർകോട് 112 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

0
കാസർകോട്: കാസർകോട് ജില്ലയിൽ ഓപറേഷൻ തൂഫാന്റെ ഭാഗമായി മഞ്ചേശ്വരം പൊലീസ്...

മലപ്പുറം കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം ഉടമ അറിയാതെ കൂടിയ തുകയ്ക്ക്...

0
താനൂര്‍: മലപ്പുറം താനൂര്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം...

അപ്രതീക്ഷിതമായ വൈദ്യുതി മുടക്കം : ജില്ലയില്‍ ഇലക്‌ട്രിക് ഉപകരണങ്ങള്‍ നശിക്കുന്നതായി പരാതി

0
പത്തനംതിട്ട : പ്രഖ്യാപിത വൈദ്യുതി മുടക്കത്തിന് പുറമേ പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍...