കൊല്ലം സ്വദേശിയായ നേഴ്‌സ് റിയാദില്‍ മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

റിയാദ് : മലയാളി ആരോഗ്യപ്രവര്‍ത്തക റിയാദില്‍ നിര്യാതയായി. കൊല്ലം മയ്യനാട് സ്വദേശിനി കുറ്റിക്കാട്‌ പള്ളിത്തൊടി അനശ്വര നിവാസില്‍ അശ്വതി വിജേഷ്കുമാര്‍ (32) ആണ് മരിച്ചത്. റിയാദ് അല്‍ ജാഫല്‍ ആശുപത്രിയില്‍ നഴ്‌സായി സേവനമനുഷ്ഠിച്ച്‌ വരികയായിരുന്നു. മസ്തിഷക്കാഘാതമുണ്ടായി റിയാദ് കിംഗ് സല്‍മാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പിതാവ്: ബാബുരാജന്‍, മാതാവ്: ലത, ഭര്‍ത്താവ്: വിജേഷ് കുമാര്‍ (റിയാദ്), ഏകമകള്‍: അലംകൃത (4 ), സഹോദരി: അനശ്വര.

റിയാദില്‍ കഴിയുന്ന അവര്‍ കഴിഞ്ഞ നാല്‌ വര്‍ഷമായി നാട്ടില്‍ പോയിരുന്നില്ല. നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് മരണം. നടപടികള്‍ പൂര്‍ത്തീകരിച്ച്‌ മൃതദേഹം നാട്ടില്‍ കൊണ്ടു പോകുമെന്ന് ഭര്‍ത്താവ് അറിയിച്ചു. ഐ.സി.എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി സാന്ത്വനം കോഡിനേറ്റര്‍ അബ്ദുറസ്സാഖ് വയല്‍ക്കര, സര്‍വ്വീസ് സെക്രട്ടറി ഇബ്രാഹീം കരീം അനസ് അമാനി, അഷ്‌റഫ് അഹ്സനി എന്നിവര്‍ രംഗത്തുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു

0
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു. കലാകൗമുദി എഡിറ്ററായിരുന്നു. കേരള...

ട്രോളിങ് നിരോധനം : മീന്‍വില ഇരട്ടിയായി

0
കൊച്ചി : ട്രോളിങ് നിരോധനം തുടങ്ങി ഒരാഴ്ചക്കിടെ മീന്‍വില കുതിക്കുന്നു. മത്തി,...

ഭാര്യയെ മർദിച്ച കേസിൽ ബിജെപി നേതാവിന് മുൻകൂർ ജാമ്യം

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി നേതാവിന് മുൻകൂർ ജാമ്യം. ബിജെപി...

ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവത്തിൽ മലപ്പുറം സ്വദേശികളായ...

0
പാലക്കാട്: കൊപ്പത്ത് ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത...