മണ്ണീറ ആദിവാസി കോളനിയിലേക്കുള്ള പാലം അപകടാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ മണ്ണീറ ആദിവാസി കോളനിയിലേക്കുള്ള നടപ്പാലം അപകടാവസ്ഥയിലായത് ആദിവാസി കുടുംബങ്ങളെ ദുരിതത്തിലാക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വനസംരക്ഷണ സമിതിയില്‍ നിന്നാണ് പാലം അനുവദിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഇരുമ്പ് പാലം തുരുമ്പെടുത്ത് നാശാവസ്ഥയിലാണിപ്പോള്‍. കൂടാതെ പാലം സ്ഥാപിച്ചിരിക്കുന്ന തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തൂണുകളുടെ അടിഭാഗത്തെ മണ്ണ് ഒലിച്ചുപോവുകയും ചെയ്തു.

അഞ്ചോളം കുടുംബങ്ങള്‍ക്ക് ഏക ആശ്രയമാണ് ഈ പാലം. നടപ്പാലം ഇല്ലാതായാല്‍ തോട് കുറുകെ കടക്കുവാനും ഇവര്‍ക്ക് സാധിക്കില്ല. പാലത്തിന്റെ ചവിട്ടുപടികള്‍ തുരുമ്പെടുത്ത് കൈകള്‍ കൊണ്ട് ഇളക്കി മാറ്റാന്‍ പറ്റുന്ന അവസ്ഥയിലാണിപ്പോള്‍. നിര്‍ധനരായ ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടേക്ക് വാഹനം കടന്നുവരുന്നതിനും സൗകര്യമില്ല. അടിയന്തിരമായി പാലം പുതുക്കി പണിയണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹൈവേകളിൽ സുരക്ഷ ശക്തമാക്കുന്നു; 10 മിനിറ്റ് സമയപരിധി പാലിക്കാത്ത ആംബുലൻസുകൾക്ക് 10,000 രൂപ പിഴ

0
ന്യൂഡല്‍ഹി: ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശവുമായി ദേശീയപാത...

ഡോക്ടർമാർക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകാൻ സ്പെഷ്യൽ സെൽ രൂപീകരിച്ചു : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം...

ലോക്സഭയിൽ മലയാളപ്പാട്ടുമായി സുരേഷ് ഗോപി

0
ന്യൂഡൽഹി : കേരളത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കുന്ന ബിൽ...

ആർജി കർ ബലാത്സംഗ കേസ് ; മുൻ തൃണമൂൽ എംഎൽഎ രണ്ട് വർഷത്തിന് ശേഷം...

0
കൊൽക്കത്ത: രാജ്യവ്യാപകമായി പ്രതിഷേധം ഇളക്കിവിട്ട ആർജി കർ മെഡിക്കൽ കോളജ്...