ബ്രിട്ടണ്‍ : ബ്രിട്ടണില്‍ കോവിഡ് രോഗവ്യാപനം അതിരൂക്ഷം. ലണ്ടന്‍ നഗരത്തില്‍ 30 പേരില്‍ ഒരാള്‍ക്ക് എന്ന് കണക്കിലാണ് രോഗം സ്ഥിരീകരിക്കുന്നതെന്ന് മേയര്‍ സാദിഖ് ഖാന്‍ വ്യക്തമാക്കി. അടിയന്തിര നടപടി കൈക്കൊണ്ടില്ലെങ്കില്‍ കൂടുതല്‍ മരണം സംഭവിക്കുമെന്ന് മേയര്‍ പറഞ്ഞു. നഗരത്തെ കോവിഡ് ഭീഷണി പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
27 ശതമാനമാണ് രോഗബാധിതരുടെ എണ്ണം, ഇത് കഴിഞ്ഞ ആഴ്ചത്തേക്കാള്‍ വളരെ കൂടുതലാണ്. ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണവും ഏറിവരുകയാണ്. രോഗബാധിതരുടെ എണ്ണം കുറഞ്ഞില്ലങ്കില്‍ വരും ദിവസങ്ങളില്‍ ആശുപത്രികളില്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ ഇടമില്ലാതെവരും.