നിരത്തിലിറങ്ങാത്ത ബസുകൾ വിശ്രമ കേന്ദ്രങ്ങളാക്കി മാറ്റി കെ.എസ്.ആർ.ടി.സി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : തൃശ്ശൂർ ഡിപ്പോയിലെ നിരത്തിലിറങ്ങാത്ത ബസുകൾ വിശ്രമ കേന്ദ്രങ്ങളാക്കി മാറ്റി കെ.എസ്.ആർ.ടി.സി. ദീർഘദൂര ബസുകളിലെ ജീവനക്കാർക്ക് വിശ്രമിക്കാനുള്ള ശീതീകരിച്ച മുറിയാക്കിയാണ് ഈ ബസുകളെ മാറ്റിയത്.

കെ.എസ്.ആർ.ടി.സി സ്റ്റാഫ് സ്ലീപ്പർ എന്നാണ് ഈ വിശ്രമമുറിയുടെ പേര്. പുറത്ത് നിന്ന് നോക്കിയാൽ പുതിയ കെ.എസ്.ആർ.ടി.സി ബസ്സാണെന്നാണ് ഈ സ്റ്റാഫ് സ്ലീപ്പർ വിശ്രമ മുറികൾ കണ്ടാൽ തോന്നുക. കാലാവധി കഴിഞ്ഞ ബസിന്റെ എൻജിൻ അഴിച്ചെടുത്ത് ചില മാറ്റങ്ങൾ വരുത്തിയാണ് ഈ വിശ്രമ മുറികൾ സജ്ജമാക്കിയിരിക്കുന്നത്. ബസ്സിനകത്ത് കയറിയാൽ ആദ്യം കാണുന്നത് ഭക്ഷണം കഴിക്കാൻ തയ്യാറാക്കിയിട്ടുള്ള ടേബിളുകളും അതിന് ആവശ്യമായ സ്റ്റൂളുകളുമാണ്.

കൈകഴുകുന്നതിന് കണ്ണാടിയോട് കൂടിയ വാഷ് ബേസിനുകളുണ്ട്. 16 പേർക്ക് ഓരേ സമയം വിശ്രമിക്കുന്നതിനും സാധനങ്ങൾ സൂക്ഷിക്കുന്നതിനുമുള്ള ക്രമീകരണങ്ങളാണ് അകത്തുള്ളത്. എസിയും ഫാനും ലൈറ്റുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. നേരത്തെ 1 ലക്ഷം രൂപക്ക് പൊളിക്കാൻ കൊടുത്തിരുന്ന ബസുകളാണ് ഇപ്പോൾ പുതിയ രൂപത്തിലേക്കു മാറിയത്. ക്രൂ ചെയ്ഞ്ച് നടക്കുന്ന ഡിപ്പോ എന്ന രീതിയിൽ ആദ്യമായി ബസ് വിശ്രമ മുറിയാക്കി മാറ്റിയത് തൃശ്ശുരിലാണ്. രൂപം മാറ്റുന്ന ബസുകൾ വ്യാപാര സ്ഥാപന നടത്തിപ്പിനായി കൈമാറാനും ആലോചനയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...