ലോകപ്രശസ്ത ബ്രിട്ടീഷ് സംവിധായകന്‍ സര്‍ അലന്‍ പാര്‍ക്കര്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : ലോകപ്രശസ്ത ബ്രിട്ടീഷ് സംവിധായകന്‍ സര്‍ അലന്‍ പാര്‍ക്കര്‍ അന്തരിച്ചു. 76 വയസായിരുന്നു. ഫെയിം, ബഗ്സി മലോണ്‍, എവിറ്റ തുടങ്ങി ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒട്ടനവധി ചിത്രങ്ങളുടെ സംവിധായകനാണ്.

മിഡ്നൈറ്റ് എക്സ്പ്രസ്, മിസിസിപ്പി ബേണിംഗ്, ദ കമ്മിറ്റ്മെന്റ്സ്, ഏഞ്ചലാസ് ആഷസ്, ഏഞ്ചല്‍ ഹാര്‍ട്ട്, ബേര്‍ഡി തുടങ്ങിയവയാണ് രണ്ട് തവണ ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ച പാര്‍ക്കറുടെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങള്‍. ദൂര്‍ഘനാളായി വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്ന പാര്‍ക്കര്‍ ഇന്നലെ ലണ്ടനിലാണ് അന്തരിച്ചത്. ലിസ മോറന്‍ പാര്‍ക്കര്‍ ആണ് ഭാര്യ. അഞ്ച് മക്കളുണ്ട്.

ദ ഡയറക്ടേഴ്സ് ഗില്‍ഡ് ഒഫ് ഗ്രേറ്റ് ബ്രിട്ടന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ പാര്‍ക്കര്‍, യു.കെ ഫിലിം കൗണ്‍സിലിന്റെ ആദ്യ ചെയര്‍മാന്‍ ആയിരുന്നു. 1995ല്‍ കമ്മാന്‍ഡര്‍ ഒഫ് ദ ഓര്‍ഡര്‍ ഒഫ് ദ ബ്രിട്ടീഷ് എമ്പയര്‍, 2002ല്‍ നൈറ്റ്‌ഹുഡ് എന്നീ പദവികള്‍ നല്‍കി ആദരിച്ചു. മികച്ച സംവിധായകനുള്ള ഓസ്കാര്‍ സ്വന്തമാക്കാന്‍ കഴിയാതെ പോയെങ്കിലും പാര്‍ക്കറുടെ ചിത്രങ്ങള്‍ക്ക് 6 ഓസ്കാറും 10 ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

1944ല്‍ ലണ്ടനില്‍ ജനിച്ച പാര്‍ക്കര്‍ പരസ്യമേഖലയില്‍ കോപ്പി റൈറ്റര്‍ ആയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. എന്നാല്‍ ഞൊടിയിടയില്‍ തന്നെ പരസ്യമേഖലയിലെ തിരക്കഥാ രചയിതാവായും സംവിധായകനായും പാര്‍ക്കര്‍ വളര്‍ന്നു.

1974ല്‍ ബി.ബി.സിയ്ക്ക് വേണ്ടി സംവിധാനം ചെയ്ത ‘ ദ ഇവാക്വീസ് ‘ മികച്ച ഏകാംഗ നാടകത്തിനുള്ള ബാഫ്റ്റ പുരസ്കാരം നേടി. പാര്‍ക്കര്‍ തന്റെ ചിത്രങ്ങളിലൂടെ സ്വന്തമാക്കിയിട്ടുള്ള 19 ബാഫ്റ്റ പുരസ്കാരങ്ങളില്‍ ആദ്യത്തേതായിരുന്നു അത്. ബ്രിട്ടീഷ് സിനിമയ്ക്ക് നല്‍കിയ അതുല്യ സംഭാവനകളുടെ പേരില്‍ 1984ല്‍ ബാഫ്റ്റ പാര്‍ക്കറിന് മൈക്കല്‍ ബാല്‍ക്കണ്‍ പുരസ്കാരം നല്‍കി ആദരിച്ചു. 2013ല്‍ ബാഫ്റ്റ ഫെല്ലോഷിപ്പും ലഭിച്ചു.

കെവിന്‍ സ്പെയ്സി, കെയ്റ്റ് വിന്‍സ്‌ലെറ്റ് എന്നിവര്‍ അഭിനയിച്ച്‌ 2003ല്‍ പുറത്തിറങ്ങിയ ‘ ദ ലൈഫ് ഒഫ് ഡേവിഡ് ഗെയ്‌ല്‍ ‘ ആണ് പാര്‍ക്കര്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...