ലണ്ടന്‍ : സാമ്പത്തികമായി പിന്നാക്കം നില്കുന്ന രാജ്യങ്ങള്‍ക്ക് രണ്ടുകോടി അസ്ട്രസെനക വാക്സിന്‍ നല്‍കുമെന്ന്ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇതില്‍ ഒരു കോടി ഡോസ് യു.എന്നിന്റെ കോവാക്സ് വാക്സിന്‍ ഷെയറിങ് പദ്ധതിയിലേക്ക് കൈമാറിയിട്ടുണ്ടെന്നും ബാക്കി ഒരു കോടി വാക്സിന്‍ ഡോസുകള്‍ വരും ആഴ്ചകളിലായി നല്കുമെന്നും ബോറിസ് കൂട്ടിച്ചേര്‍ത്തു. 2022 പകുതിയോടെ വിവിധ രാജ്യങ്ങള്‍ക്ക് 10 കോടി വാക്സിന്‍ ഡോസുകള്‍ നല്‍കാനുള്ള ബ്രിട്ടന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. 2022 ഓടെ മുഴുവന്‍ രാജ്യങ്ങളിലും വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ ജി 20 രാജ്യങ്ങള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്ന് ബോറിസ് അഭിപ്രായപ്പെട്ടു.
സാമ്പത്തികമായി പിന്നാക്കം നില്കുന്ന രാജ്യങ്ങള്‍ക്ക് രണ്ടുകോടി അസ്ട്രസെനക വാക്സിന്‍ നല്‍കും : ബോറിസ് ജോണ്‍സണ്‍
RECENT NEWS
Advertisment