തകര്‍ന്ന് തരിപ്പണമായ റോഡ്‌ ; ദുരിതത്തിലായി ആറാട്ടുമണ്‍ – മടന്തമൺ നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇടമുറി – പുള്ളിക്കല്ല്-ആറാട്ടുമണ്‍-മടന്തമൺ റോഡിലൂടെ ഒരു നല്ല യാത്ര സ്വപ്നം കാണുകയാണ് പ്രദേശവാസികളായ നാട്ടുകാര്‍. നാളുകളായി തകര്‍ന്നു കിടക്കുന്ന റോഡിലൂടെ ദുരിതയാത്രയാണ് ഇവിടത്തുകാര്‍ നടത്തുന്നത്. ഈ മേഖലയിലെ താമസക്കാരുടെ ആകെയുള്ള സഞ്ചാരമാര്‍ഗമായ റോഡിന്‍റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത് ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിച്ചതോടാണ്. സര്‍ക്കാര്‍ രേഖകളില്‍ ചേത്തയ്ക്കല്‍ നിന്നും ആരംഭിക്കുന്ന റോഡാണിത്. ഇതില്‍ ചേത്തയ്ക്കല്‍ മുതല്‍ പാലം വരെ റീബില്‍ഡ് കേരള പദ്ധതിയില്‍ തുക അനുവദിച്ചിട്ടുണ്ട്. പാലം മുതല്‍ ഇടമുറി വരെ ജില്ലാ പഞ്ചായത്തു വിഹിതവും അനുവദിച്ചിട്ടുണ്ട്. സ്കൂളും, കോളേജും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന ഈ റൂട്ടിന് പരിഗണന കിട്ടുമ്പോള്‍ പുള്ളിക്കല്ലുകാരുടെ സങ്കടം ആരും കാണുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി.

ഇടമുറിയില്‍ നിന്നും തുടക്കഭാഗം വെച്ചൂച്ചിറ പഞ്ചായത്താണ്. ഇവിടം പഞ്ചായത്ത് നേതൃത്വത്തില്‍ തനതു ഫണ്ടുപയോഗിച്ച് ടാര്‍ ചെയ്തിരുന്നു. ഇതു പൂര്‍ണ്ണമായും ഇളകി മെറ്റല്‍ നിരന്നു കിടക്കുകയാണ്. ബാക്കിയുള്ള ഭാഗങ്ങള്‍ നാറാണംമൂഴി പഞ്ചായത്തില്‍ ഉള്‍പ്പെടുന്നതാണ്. ഇവിടെ കോണ്‍ക്രീറ്റും ടാറിങ്ങുമാണ്. ഇതെല്ലാം ഇളകി ഇരുചക്രവാഹന യാത്ര പോലും സാധ്യമാകാത്ത അവസ്ഥയിലാണ് കിടക്കുന്നത്. ജലവിതരണ പദ്ധതിക്ക് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്തതോടാണ് നാട്ടുകാരുടെ ദുരിതം ആരംഭിച്ചത്. മഴക്കാലമായതോടെ കുത്തൊലിപ്പുമൂലം ഇളകി കിടന്ന മണ്ണും മെറ്റലും ഒലിച്ചുപോയി. അതോടെ ഇവിടെല്ലാം കുഴികളുമായി. ചില സ്ഥലങ്ങളില്‍ വലിയ കോണ്‍ക്രീറ്റ് പാളികള്‍ നിരന്നു കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് കടന്നു പോകുവാന്‍ ആകുന്നില്ല. റോഡ് സഞ്ചാരയോഗ്യമാക്കി തരണമെന്ന് ആവശ്യവുമായി നാട്ടുകാര്‍ അധികൃതരെ സമീപിച്ചെങ്കിലും അനുകൂല നിലപാടുകള്‍ ഇതുവരെ ഉണ്ടായിട്ടില്ല. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് സമരസമതി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി

0
കോഴിക്കോട് : താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. താമരശ്ശേരി...

കുടുംബാരോഗ്യ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തും ; 152 തസ്തികകൾ അനുവദിച്ച് ഉത്തരവായി : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ 152 തസ്തികകൾ...

കോഴിക്കോട് അരയെടുത്തുപാലം ഫ്ലൈഓവറിൽ കാറും ബൈക്കുകളും കൂട്ടിയിടിച്ച അപകടത്തിൽ തെറിച്ച് താഴേക്ക് വീണ് പരിക്കേറ്റ...

0
കോഴിക്കോട് : കോഴിക്കോട് അരയിടത്തുപാലം ഫ്ലൈഓവറിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ 19-ാം...

കൈക്കൂലിക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന തഹസിൽദാറുടെ വീട്ടിൽ റെയ്ഡ് ; കണ്ടെത്തിയത് പണവും സ്വർണവും വജ്രവും...

0
ഹൈദരാബാദ് : ഹൈദരാബാദിൽ കൈക്കൂലിക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന തഹസിൽദാറുടെ വീട്ടിൽ നടത്തിയ...