കോന്നി സീറ്റില്‍ ഉന്നംവെച്ച് ചേട്ടനും അനിയനും ; കെ.യു.ജനീഷ് കുമാറിന്റെ വിജയം സുനിശ്ചിതം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ് പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ്‌ കൊച്ചുപറമ്പില്‍. ഇദ്ദേഹത്തോടൊപ്പം സ്വന്തം അനിയന്‍ ഷൈലാജും കോന്നിയില്‍ സീറ്റ് വേണമെന്ന കടുത്ത ആഗ്രഹത്തിലാണ്. നിലവില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാണ് എന്‍.ഷൈലാജ്. പത്ര മാധ്യമങ്ങളെ സ്വാധീനിച്ച് പ്രൊമോഷന്‍ വാര്‍ത്തകള്‍ തുടരെ നല്‍കി കോന്നി മണ്ഡലത്തിലെ വോട്ടുകള്‍ മുഴുവന്‍ ഇതിനോടകം ഷൈലാജ് പെട്ടിയിലാക്കിക്കഴിഞ്ഞു. ഫലപ്രഖ്യാപനം മാത്രമാണ് ഇനിയും നടക്കേണ്ടത്‌.  കോന്നി മണ്ഡലത്തില്‍ ഈഴവ വോട്ടുകളാണ് കൂടുതലെന്നും തങ്ങള്‍ നിന്നാല്‍ പുഷ്പംപോലെ ജയിക്കുമെന്നാണ് ഇവരുടെ ധാരണ. കേരളത്തില്‍ യു.ഡി.എഫിന് അനുകൂല സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ആരുനിന്നാലും ജയിക്കുമെന്നാണ് ചിലരുടെ കണക്കുകൂട്ടല്‍. പ്രൊമോഷന്‍ വാര്‍ത്തകള്‍ പത്രത്തിലും ടിവിയിലും തിളച്ചുമറിയുമ്പോള്‍ ജനങ്ങളുടെ മുമ്പില്‍ സ്വയം അപഹാസ്യരായി മാറുകയാണ് ഇക്കൂട്ടര്‍.

തിരുവല്ല നിരണം സ്വദേശികളായ ഈ സഹോദരങ്ങള്‍ക്ക്‌ കോന്നി മണ്ഡലത്തില്‍ കാര്യമായ സ്വാധീനമില്ലെന്നുതന്നെ പറയാം. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ്‌ കൊച്ചുപറമ്പിലിന് പാര്‍ട്ടി ബന്ധങ്ങള്‍ ഒരുപരിധിവരെ അനുകൂലമാണ്. എന്നാല്‍ അനിയന്‍ ഷൈലാജിനെ കോന്നിയിലെ ബഹുഭൂരിപക്ഷം വോട്ടര്‍മാര്‍ക്കും അറിയില്ല. എന്നിട്ടും സീറ്റിനുവേണ്ടി പായുകയാണ് ഇദ്ദേഹം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഡി.സി.സി പ്രസിഡന്റ് ഏറ്റവും വേണ്ടപ്പെട്ട വ്യക്തിയാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ കോന്നിയിലെ സാധാരണ ജനങ്ങള്‍ ഇതിനു വലിയ പരിഗണന കൊടുക്കില്ല എന്നത് വേറെകാര്യം. ഡി.സി.സി പ്രസിഡന്റ് മത്സരിക്കാന്‍ ആഗ്രഹിച്ചതില്‍ ഒരു തെറ്റും പറയാന്‍ കഴിയില്ല. എന്നാല്‍ ഇദ്ദേഹത്തിന്റെ അനിയന്‍ ഷൈലാജ് കോന്നിയില്‍ മത്സരിക്കാന്‍ താറുടുക്കുന്നത് എന്തിനെന്ന ചോദ്യമാണ് വോട്ടര്‍മാര്‍ ചോദിക്കുന്നത്.

കോണ്‍ഗ്രസ് അനുഭാവികളും നിഷ്പക്ഷ വോട്ടുകളുമാണ് കോന്നിയില്‍ യു.ഡി.എഫിന്റെ ഗതി നിയന്ത്രിക്കുന്നത്. ഇവിടെ ഈഴവ വോട്ടുകളുടെ ശതമാനം പറഞ്ഞ് മത്സരിക്കുവാന്‍ ഇറങ്ങുന്നവര്‍ കോന്നിയുടെ യഥാര്‍ഥ ചിത്രം മനസ്സിലാക്കുന്നില്ല. ഇടതുപക്ഷ സ്ഥാനാര്‍ഥി സിറ്റിംഗ് എം.എല്‍.എയായ കെ.യു.ജെനീഷ് കുമാര്‍ ആണ്. ഈഴവ സമുദായത്തില്‍പ്പെട്ട ഇദ്ദേഹത്തിന് എസ്‌.എന്‍.ഡി.പി ശാഖായോഗങ്ങളില്‍ വ്യക്തമായ സ്വാധീനമുണ്ട്. ഈഴവ സമുദായത്തില്‍പ്പെട്ടവര്‍ കൂടുതലും ഇടതുപക്ഷ പ്രവര്‍ത്തകരോ അനുഭാവികളോ ആണ്.

അടൂര്‍ പ്രകാശ് കോന്നിയില്‍ തുടര്‍ച്ചയായി ജയിച്ചതിന്റെ കണക്കുനിരത്തിയാണ് കോന്നിയുടെ സിംഹാസനത്തില്‍ ചാടിക്കയറി ഇരിക്കുവാന്‍ ചിലര്‍ തുനിയുന്നത്. നിലവില്‍ കെ.പി.സി.സി പ്രസിഡന്റ് കോന്നിയില്‍ മത്സരിച്ചാലും ജനീഷ് കുമാറിന്റെ മുമ്പില്‍ മുട്ടുമടക്കേണ്ടിവരും എന്നതാണ് സത്യം. കോന്നിയില്‍ രാഷ്ട്രീയത്തിനും മതത്തിനും മേലെ അടൂര്‍ പ്രകാശിനുള്ള വ്യക്തിബന്ധങ്ങളാണ് വോട്ടുകളായി മാറുന്നത്. കോന്നി മണ്ഡലം തിരിച്ചുപിടിക്കാന്‍ അടൂര്‍ പ്രകാശിനെ സ്ഥാനാര്‍ഥിയാക്കിയെങ്കില്‍ മാത്രമേ കഴിയൂ. അതല്ല കോന്നിയില്‍ ജനീഷ് കുമാറിന്റെ വിജയം അനായാസമാക്കുവാനാണ് പദ്ധതിയെങ്കില്‍ കോന്നിയില്‍ ചുവപ്പ് പരവതാനി ഒരിക്കല്‍ക്കൂടി വിരിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...