ബൈ​ക്കി​ൽ ലി​ഫ്റ്റ് ചോദിച്ച് വാ​ങ്ങി ക​വ​ർ​ച്ച ന​ട​ത്തി ; സഹോദരങ്ങൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: ബൈ​ക്കി​ൽ ലി​ഫ്റ്റ് ചോദിച്ച് വാ​ങ്ങി ക​വ​ർ​ച്ച ന​ട​ത്തി​യ സ​ഹോ​ദ​ര​ങ്ങ​ൾ അറസ്റ്റിൽ. മു​ണ്ട​യ്ക്ക​ൽ മു​നി​സി​പ്പ​ൽ കോ​ള​നി​യി​ൽ വൈ​ര​മു​ത്തു (30), സ​ഹോ​ദ​ര​ൻ മു​ത്തു​കൃ​ഷ്ണ​ൻ (29) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. ഈ​സ്റ്റ് പോ​ലീ​സാണ് അറസ്റ്റ് ചെയ്തത്. ഈ ​മാ​സം മൂ​ന്നി​ന് വൈ​കീ​ട്ട് അ​ഞ്ചോ​ടെ മു​ണ്ട​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താണ് സംഭവം.​ ഇ​ര​വി​പു​രം സ്വ​ദേ​ശി​യാ​യ വി​ഘ്നേ​ഷി​ന്‍റെ ബൈ​ക്കി​ൽ ലി​ഫ്റ്റ് വാ​ങ്ങി ഇ​രു​വ​രും ക​യ​റു​ക​യും യു​വാ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ട​വൂ​രി​ലെ​ത്തി​ച്ച് പ​ണം ക​വ​ർ​ച്ച നടത്തുക​യു​മാ​യി​രു​ന്നു.

യു​വാ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ​സ്റ്റ് പോ​ലീ​സ്​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത്​ നട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ലാ​യ​ത്. ഈ​സ്റ്റ് ഇ​ൻ​സ്​​പെ​ക്ട​ർ അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ര​ഞ്ചു, വി​ഷ്ണു, സി.​പി.​ഒ അ​നു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അന്തഃസംസ്ഥാന വാഹന മോഷണ കേസുകളിലുൾപ്പെട്ട മൂന്ന് പേരെ പോലീസ് പിടികൂടി

0
കൂത്താട്ടുകുളം: അന്തഃസംസ്ഥാന വാഹന മോഷണ കേസുകളിലുൾപ്പെട്ട മൂന്ന് പേരെ കൂത്താട്ടുകുളം പോലീസ്...

അംഗീകാരമില്ലാത്ത സ്കൂളുകളിലെ കുട്ടികൾ ഈ വർഷം തന്നെ മറ്റ് സ്കൂളുകളിലേക്ക് മാറണം ; പൊതു...

0
തിരുവനന്തപുരം : സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഈ വർഷം...

രാജ്യത്തെ സർക്കാർതലത്തിലുള്ള ആദ്യ എ.ഐ. സർവകലാശാല ബെംഗളൂരുവിൽ : പ്രഖ്യാപനവുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു : സർക്കാർതലത്തിലുള്ള രാജ്യത്തെ ആദ്യ എ.ഐ.(നിർമിതബുദ്ധി) സർവകലാശാല കർണാടകത്തിൽ സ്ഥാപിക്കുമെന്ന്...

റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്തിയ തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ്

0
വാഷിങ്ടൺ : റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഏർപ്പെടുത്താനിരുന്ന തീരുവകളിൽ...