എംഡിഎംഎയുമായി സഹോദരങ്ങള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി സഹോദരങ്ങള്‍ വളാഞ്ചേരി പോലീസിന്‍റെ പിടിയിലായി. മലപ്പുറത്തെ ആതവനാട് കരിപ്പോള്‍ പട്ടര്‍ക്കല്ല് സ്വദേശികളായ റഷീദ് (53), സഹോദരന്‍ മുഹമ്മദ് ഷരീഫ് (38) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെ കുടശ്ശേരിപ്പാറ എകെകെ നഗര്‍ പരിസരത്തു വെച്ചാണ് പ്രതികള്‍ പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തില്‍ കാറില്‍ ഇരിക്കുകയായിരുന്ന ഇവരെ പരിശോധിച്ചപ്പോഴാണ് കൈവശം സൂക്ഷിച്ചിരുന്ന നാലു ഗ്രാം എംഡിഎംഎ കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. സ്‌കൂള്‍ – കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് പ്രതികള്‍ പ്രധാനമായും ലഹരിവില്‍പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

പ്രദേശത്തെ ലഹരി വില്‍പന ശൃംഖലയെ കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വളാഞ്ചേരി എസ് ഐ നിര്‍മല്‍, എ എസ് ഐമാരായ സജുകുമാര്‍, ജയപ്രകാശന്‍, സിപിഒമാരായ അനില്‍കുമാര്‍, വിജയനന്ദു തോമസ്, രജിത, സനൂബ്, ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

0
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത...

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...