അട്ടപ്പാടിയില്‍ പാതി പണികഴിഞ്ഞ വീട് ഇടിഞ്ഞുവീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അട്ടപ്പാടിയില്‍ പാതി പണികഴിഞ്ഞ വീട് ഇടിഞ്ഞുവീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. അട്ടപ്പാടി കരുവാരഊരിലാണ് സംഭവം. സഹോദരങ്ങളായ ഏഴുവയസുകാരന്‍ ആദി, നാലുവയസുകാരനായ അജ്‌നേഷ് എന്നിവരാണ് മരിച്ചത്. ബന്ധുവായ ആറുവയസുകാരി അഭിനയയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്ന് വൈകിട്ട് ആണ് അട്ടപ്പാടിയെ നടുക്കിയ അപകടം ഉണ്ടായത്. 2016 വീടുപണി നിര്‍ത്തിവെച്ചത് ആയിരുന്നു. ആള്‍താമസം ഇല്ലാത്ത വീട്ടില്‍ കുട്ടികള്‍ കളിക്കാന്‍ എത്തിയതിനിടെയാണ് അപകടമുണ്ടായത്.

ഒപ്പം ഉണ്ടായിരുന്ന ബന്ധുവായ ആറു വയസ്സുകാരി അഭിനയക്ക് ഗുരുതരമായി പരുക്കേറ്റു. മുക്കാലില്‍ നിന്നും 4 മീറ്റര്‍ വനത്തിനകത്ത് ആണ് ഊര്. കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പലരെയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമാകാത്തതോടെ ആദ്യം അടുത്തുള്ള വീട്ടിലെ ബൈക്കിലും പിന്നീട് വനംവകുപ്പിന്റെ ജീപ്പിലും ആണ് ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം കോട്ടത്തറ ട്രൈബല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...