കൊടുംക്രൂരത ; ഗോവയിൽ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, രണ്ടുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പനാജി: ഗോവയിൽ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾ പോലീസ് പിടിയിൽ. 20 ഓളം നിർമ്മാണ തൊഴിലാളികളെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. ബിഹാർ സ്വദേശികളായ നിർമ്മാണ തൊഴിലാളികളാണ് പ്രതികൾ. വ്യാഴാഴ്ച രാത്രിയാണ് ഗോവയിലെ വാസ്കോയിൽ അഞ്ചു വയസുകാരി ക്രൂരമായ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ടത്. പ്രദേശത്തെ നിർമ്മാണ സ്ഥലത്ത് അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടി ആശുപത്രിയിലെത്തും മുൻപ് മരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിൽ കുട്ടിക്രൂര ബലാത്സംഗത്തിന് ഇരയായി എന്നും ശ്വാസംമുട്ടിച്ചാണ് കൊല്ലപ്പെട്ടതെന്നും കണ്ടെത്തി.

പിന്നാലെ പ്രദേശത്ത് നിന്നും ഇരുപതോളം പേരെ കസ്റ്റഡിയിലെടുത്തു, മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ബീഹാർ സ്വദേശികളായ രണ്ടു പ്രതികളും കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീടിനു സമീപം താമസിച്ചിരുന്ന പ്രതികൾ കഴിഞ്ഞ ദിവസം കുട്ടിയുടെ അമ്മയെയും ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ഒരു വർഷമായി ഗോവയിൽ നിർമ്മാണ ജോലികൾ ചെയ്തു വരുന്ന പ്രതികൾ 20 ഉം 24 ഉം വയസുകാരാണ്. സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...