കൊടുംക്രൂരത ; നായക്കുട്ടികളെ ടാറിൽ മുക്കി മരത്തിൽ കെട്ടിയിട്ടു

For full experience, Download our mobile application:
Get it on Google Play

വർക്കല : തെരുവുനായക്കുട്ടികളെ കൈകാലുകൾ ബന്ധിച്ചശേഷം ടാറിൽമുക്കി മരത്തിൽ കെട്ടിയിട്ട് സാമൂഹികവിരുദ്ധരുടെ ക്രൂരത. ഇടവ ഓടയം മിസ്‌കിൻ തെരുവിലാണ് ചെറിയ പ്രായത്തിലുള്ള രണ്ട് നായക്കുട്ടികളോട് മനുഷ്യമനസ്സിനെ മരവിപ്പിക്കുന്ന തരത്തിലുള്ള ക്രൂരത അരങ്ങേറിയത്. പീപ്പിൾസ് ഫോർ അനിമൽസ് (പി.എഫ്.എ.) എന്ന സംഘടന ഇടപെട്ടാണ് നായക്കുട്ടികൾക്ക് ചികിത്സ നൽകുന്നത്. പാപനാശത്ത് താമസിക്കുന്ന മൃഗസ്നേഹിയായ റഷ്യൻ വനിത പോളിനയുടെ സംരക്ഷണത്തിലാണ് ഇവ കഴിയുന്നത്. കഴിഞ്ഞ 20-നാണ് മിസ്‌കിൻ തെരുവിൽ കൈകാലുകൾ കെട്ടിയശേഷം റോഡുപണിക്കുള്ള ടാറിൽമുക്കിയനിലയിൽ നായക്കുട്ടിയെ നാട്ടുകാർ കണ്ടെത്തിയത്.

പി.എഫ്.എ. വൊളന്റിയറായ ഇടവ വെൺകുളം സ്വദേശി അഹമ്മദ് ഇതറിഞ്ഞ് സ്ഥലത്തെത്തുകയും വിവരം പി.എഫ്.എ.യെ അറിയിക്കുകയും ചെയ്തു. അവരുടെ നിർദേശപ്രകാരമാണ് പോളിനയും ശ്രീജിത്ത് എന്നയാളും എത്തിയത്. ഇവർ പുത്തൻചന്തയിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറുടെ അടുത്തെത്തിച്ചു. ശരീരത്തിൽ 70 ശതമാനത്തോളം ടാർ ഉണ്ടായിരുന്നു. കൂടാതെ മുറിവുകളും. ഈ നായക്കുട്ടിയെ കണ്ടതിന് 200 മീറ്റർ അകലെയായി 25-ന് ഇതേരീതിയിൽ മറ്റൊരു നായക്കുട്ടിയെയും കണ്ടെത്തി. കൈകാലുകൾ ബന്ധിച്ച് ടാറിൽ മുക്കി മരത്തിൽ കെട്ടിയിട്ടനിലയിലായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...

പെരുനാട് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു

0
പെരുനാട്: എസ്.എൻ.ഡി.പി. യോഗം പെരുനാട് സംയുക്ത സമിതിയുടെയും പോഷക സംഘടനകളുടെയും പെരുനാട്...

മരണത്തെ മുഖാമുഖം കണ്ട നിമിഷം ; കുത്തൊഴുക്കിൽപ്പെട്ട തൊഴിലാളിയുടെ ജീവൻ രക്ഷിച്ചത് മാവ്

0
കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നേപ്പാളിലെ തൊഴിലാളിക്ക് രക്ഷയായത്. മാവ്....