Wednesday, April 16, 2025 7:02 pm

പുത്തൻ മാറ്റ് നിറങ്ങളോടെ ടിവിഎസ് സ്കൂട്ടി പെപ്+ ബിഎസ് 6 വിപണിയിൽ

For full experience, Download our mobile application:
Get it on Google Play

മുംബെെ: തങ്ങളുടെ ഏറെക്കുറെ എല്ലാ ഇരുചക്ര വാഹനങ്ങളും കർശനമായ ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ച് ടിവിഎസ് മോട്ടോർ കമ്പനി പരിഷ്കരിച്ചു കഴിഞ്ഞു. തങ്ങളുടെ സ്കൂട്ടർ ശ്രേണിയിലെ ഏറ്റവും വിലക്കുറവുള്ള മോഡൽ ആയ സ്കൂട്ടി പെപ്+-ന്റെ പരിഷ്കരിച്ച മോഡലും ടിവിഎസ് കഴിഞ്ഞ ദിവസം വിപണിയിലെത്തിച്ചു. രണ്ട് പുത്തൻ മാറ്റ് ഫിനിഷ് നിറങ്ങളൊടെയാണ് സ്കൂട്ടി പെപ്+ ബിഎസ്6 വിപണിയിലെത്തിയിരിക്കുന്നത്.

പുത്തൻ കളറുകളുടെ വരവോടെ സ്കൂട്ടി പെപ്+ ഇപ്പോൾ 7 നിറങ്ങളിൽ ലഭ്യമാണ്. Rs 51,944 മുതലാണ് (എക്‌സ്-ഷോറൂം കൊച്ചി) ബിഎസ്6 സ്കൂട്ടി പെപ്+-ന്റെ വില ആരംഭിക്കുന്നത്. ഇതുവരെ വില്പനയിലുണ്ടായിരുന്ന ബിഎസ്4 മോഡലിനേക്കാൾ ഏകദേശം Rs 6700 രൂപ കൂടുതലാണ് പുത്തൻ സ്കൂട്ടി പെപ്+ ബിഎസ്6-ന്. 87.8 സിസി സിംഗിൾ-സിലിണ്ടർ എയർ കൂൾഡ് എൻജിൻ ആണ് ബിഎസ്6 സ്കൂട്ടി പെപ്+-ന്റെ ഹൃദയം. 6500 അർപിഎമ്മിൽ 5 എച്ച്പി പവറും, 4000 ആർപിഎമ്മിൽ 5.8 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്.

കണ്ടിന്യൂവസ്‌ലി വേരിയബിൾ ട്രാൻസ്മിഷൻ ആയാണ് ഈ എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നത്. തുടക്കകാർക്കുള്ള ഭാരം കുറഞ്ഞ സ്കൂട്ടർ ആയാണ് സ്കൂട്ടി പെപ്+-നെ ടിവിഎസ് പൊസിഷൻ ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ 95 കിലോഗ്രാം മാത്രമാണ് സ്കൂട്ടി പെപ്+-ന്റെ ഭാരം. നീളം, വീതി, ഉയരം എന്നീ കണക്കുകളിലും കുഞ്ഞൻ ആണ് സ്കൂട്ടി പെപ്+. സ്കൂട്ടറിന്റെ മുൻ പിൻ ചക്രങ്ങളിൽ ഡ്രം ബ്രെയ്ക്ക് ആണ്. 1230 എംഎം ആണ് വീൽബേസ്. 5 ലിറ്റർ ആണ് പെട്രോൾ ടാങ്ക് കപ്പാസിറ്റി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുതലപ്പൊഴി വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍

0
മുതലപ്പൊഴി: മുതലപ്പൊഴി വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. മൂന്നുദിവസത്തേക്ക് ഡ്രഡ്ജറിന്റെ...

മത- രാഷ്ട്രീയ പരിപാടികളിൽ ലഹരി വിരുദ്ധ സന്ദേശം നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: എല്ലാ രാഷ്ട്രീയപാർട്ടികളെയും മതവിഭാ​ഗങ്ങളെയും ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമാക്കാൻ സർക്കാർ...

സുനില്‍ ടീച്ചറിന്റെ 350 -മത് സ്നേഹഭവനം വിഷുക്കൈനീട്ടമായി തങ്കമ്മ റെജിക്കും കുടുംബത്തിനും

0
നെടുംകുന്നം: സാമൂഹിക പ്രവർത്തക ഡോ. എം.എസ്.സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന...

മുണ്ടക്കൈ – ചൂരൽമല ദുരിതബാധിതർക്കുള്ള ആശ്വാസ ധനസഹായം ഒൻപത് മാസം കൂടി നീട്ടി

0
വയനാട്: മുണ്ടക്കൈ – ചൂരൽമല ദുരിതബാധിതർക്കുള്ള അടിയന്തിര ആശ്വാസ ധനസഹായം നീട്ടി...