ശ്രീനഗര്‍ : നാസിക്കിൽ നിന്നുള്ള ബി.എസ്.എഫ് ജവാൻ ജമ്മു കശ്മീരിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബി.എസ്.എഫിന്റെ 21-ാമത്തെ ബറ്റാലിയനിലെ ഹവിൽദാർ അപ്പാസാഹേബ് മധുകർ മേറ്റിനെ ജനുവരി 7 ന് ശ്രീനഗറിൽ പോസ്റ്റ് ചെയ്തിരുന്നു. കനത്ത മഞ്ഞുവീഴ്ച കാരണമുണ്ടായ ഓക്സിജന്റെ അഭാവം മൂലം ശ്വാസതടസ്സം അനുഭവപ്പെട്ട മധുകറിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
നാസിക് ജില്ലയിലെ അഡ്‌ഗാവ് ഗ്രാമവാസിയായ മധുകര്‍ 2005 ലാണ് ഇന്ത്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്. കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്നതിനാൽ, കാലാവസ്ഥ മെച്ചപ്പെട്ടാല്‍ ഉടൻ തന്നെ മൃതദേഹം മുംബൈയിലേക്ക് കൊണ്ടുപോകും.