ശ്രീനഗര്‍ : ജമ്മു കാഷ്മീരില്‍ ബിഎസ്എഫ് ഉദ്യോഗസ്ഥന് സ്വയം വെടിവച്ചു മരിച്ചു. രാംദേവ് സിംഗാണ് ജീവനൊടുക്കിയത്. ഇന്ത്യ-പാക്കിസ്ഥാന് അന്താരാഷ്ട്ര അതിര്‍ത്തിയിലെ പോസ്റ്റിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെ ഒരു സൈനികന് അദ്ദേഹത്തിന്റെ മുറിയിലെത്തിയപ്പോഴാണ് രാംദേവ് സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 12-ാം ബറ്റാലിയനില്‍ നിന്നുള്ള അദ്ദേഹം ബിഎസ്എഫിന്റെ ഒരു പ്ലാറ്റൂണിന്റെ കമാന്‍ഡറായിരുന്നു. സര്‍വീസ് തോക്കില്‍നിന്നാണ് ഇയാള്‍ സ്വയം വെടിവച്ചതെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ജമ്മു കാഷ്മീരില്‍ ബിഎസ്എഫ് ഉദ്യോഗസ്ഥന് സ്വയം വെടിവച്ചു മരിച്ചു
RECENT NEWS
Advertisment