ബിഎസ്എന്‍എല്‍ 4ജി സേവനം ഉടന്‍

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ആരംഭിക്കാന്‍ ഏറെ വൈകിയെങ്കിലും പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിന്റെ 4ജി വ്യാപനം പുരോഗമിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 15,000 4ജി ടവറുകള്‍ ബിഎസ്എന്‍എല്‍ സ്ഥാപിച്ചു എന്ന റിപ്പോര്‍ട്ടാണ് മുമ്പ് പുറത്തുവന്നിരുന്നത് എങ്കില്‍ ഇപ്പോള്‍ 4ജി സൈറ്റുകളുടെ എണ്ണം 25,000 പിന്നിട്ടു എന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി 4ജി സേവനം ഉടന്‍ അവതരിപ്പിക്കും എന്ന് മുതിര്‍ന്ന ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഞങ്ങള്‍ 45 ട്രെയല്‍ എല്ലാ സര്‍ക്കിളുകളിലും നഗരങ്ങളിലും വിജയകരമായി നടത്തി. പരീക്ഷണഘട്ടത്തിലെ ഫലം തൃപ്തിനല്‍കുന്നതാണ്. വാണിജ്യപരമായ 4ജി ലോഞ്ച് ചെയ്യാനുള്ള സമയമാണ് ഇനി. ഔദ്യോഗികമായി 4ജി അവതരിപ്പിക്കും മുമ്പ് കുറച്ച് ട്രെയല്‍ കൂടി നടത്തും എന്നും ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഓഗസ്റ്റ് ആദ്യം 15,000ത്തിലേറെ 4ജി സൈറ്റുകളാണ് ബിഎസ്എന്‍എല്‍ പൂര്‍ത്തീകരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവയുടെ എണ്ണം 25,000 ആയി. ഇതിനൊപ്പം 4ജി സിമ്മിലേക്ക് ആളുകളെ അപ്‌ഗ്രേഡ് ചെയ്യിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്. സ്വകാര്യ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്ലും റിലയന്‍സ് ജിയോയും 5ജി വ്യാപനവുമായി മുന്നോട്ടുപോകുമ്പോഴാണ് ബിഎസ്എന്‍എല്‍ 4ജി വ്യാപനം നടത്തിവരുന്നത്. ടാറ്റ ഗ്രൂപ്പും തേജസ് നെറ്റ്വര്‍ക്കും കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള C-DoT ഉം ചേര്‍ന്നുള്ള കണ്‍സോഷ്യമാണ് ബിഎസ്എന്‍എല്ലിന്റെ 4ജി വിന്യാസം നടത്തുന്നത്. 4ജി വ്യാപനത്തിന് തൊട്ടുപിന്നാലെ ബിഎസ്എന്‍എല്‍ 5ജി സേവനത്തിനുള്ള നടപടികളും തുടങ്ങും. ഒരു ലക്ഷം 4ജി, 5ജി ടവറുകള്‍ എന്ന ലക്ഷ്യത്തിലേക്കാണ് ബിഎസ്എന്‍എല്‍ നീങ്ങുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

നീറ്റ് റദ്ദാക്കണമെന്നും വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സി ജോസഫ്...

0
ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ. വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക്...

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് പി. രാജീവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ...

പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം

0
കോട്ടയം: പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം. ചെയർപേഴ്സൺ...