ബി.എസ്.എന്‍.എല്‍ ബ്രോഡ് ബാന്‍ഡ് കേബിള്‍ മുറിച്ചുകടത്തിയ കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അരക്കോടി രൂപയുടെ ബി.എസ്.എന്‍.എല്‍ ബ്രോഡ് ബാന്‍ഡ് കേബിള്‍ മുറിച്ചുകടത്തിയ കേസിലെ ഒന്നാം പ്രതി ഏഴംകുളം തോണ്ടലില്‍ ഗ്രേസ് വില്ലയില്‍ അജി ഫിലിപ്പിനെ (46) അടൂര്‍ പോലീസ് അറസ്റ്റുചെയ്തു. പൊതുമുതല്‍ നശീകരണം, മോഷണം തുടങ്ങിയ വകുപ്പുകളില്‍ പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വാദം കേള്‍ക്കാന്‍പോലും തയ്യാറാകാതെ തള്ളുകയായിരുന്നു.

വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അജിയെ ഇന്നലെ രാവിലെ പതിനൊന്നോടെ അടൂര്‍ സി.ഐ ടി.ഡി പ്രജീഷിന്റെ നേതൃത്വത്തില്‍ ടൗണില്‍നിന്ന് അറസ്റ്റുചെയ്യുകയായിരുന്നു. സഹോദരന്‍ ഏഴംകുളം നെടുമണ്‍ തോണ്ടലില്‍ ഗ്രേസ് വില്ലയില്‍ ജിജി ഫിലിപ്പ് (52) ഉള്‍പ്പെടെയുള്ള മറ്റ് മൂന്നു പ്രതികളെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. കല്ലട ഇറിഗേഷന്‍ പദ്ധതി ഭൂമിയില്‍ നിന്ന മരങ്ങള്‍ മുറിച്ചുകടത്തിയതിനും ഇയാളെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പിട്ട് പോലീസ് കേസെടുത്തിരുന്നു.

പറക്കോട്, ഏഴംകുളം മേഖലയില്‍ ബി.എസ്.എന്‍.എല്‍ ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ നല്‍കുന്നതിന് കരാറെടുത്തിട്ടുള്ള ഇടത്തിട്ട രാഹുല്‍ നിവാസില്‍ രാഹുല്‍കൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. അജിയുടെ ഉടമസ്ഥതയില്‍ ഏഴംകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കേബിള്‍ നെറ്റ് വര്‍ക്കിലൂടെ നല്‍കുന്ന ബ്രോഡ്ബാന്‍ഡ് കണക്ഷന് സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിനായി നാല് തവണയാണ് ബി.എസ്.എന്‍.എല്‍ കേബിളുകള്‍ മുറിച്ചുകടത്തി തകരാറിലാക്കിയത്.

പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് ജൂണ്‍ 13 ന് രാത്രി 10 മണിയോടെ പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപമുള്ള ബി.എസ്.എന്‍.എല്‍ കേബിളുകള്‍ കാറിലെത്തി മുറിച്ചുകടത്തുന്ന ദൃശ്യം സി.സി.ടി.വി ദൃശ്യങ്ങളിലൂടെ ലഭിച്ചത്. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...