Friday, May 3, 2024 3:32 pm

മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ; ഹരിത വിവാദത്തില്‍ നിലപാട് വ്യക്തമാക്കിയേക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. എംഎസ്എഫ്-ഹരിത തര്‍ക്കം ഇനിയും അവസാനിക്കാത്തതിനാല്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടായേക്കും. ഹരിത നേതാക്കള്‍ വനിതാ കമ്മിഷന് നല്‍കിയ പരാതി ഇനിയും നേതൃത്വം പിന്‍വലിച്ചിട്ടില്ല. മുസ്ലിം ലീഗ് ഉപസമിതി സമര്‍പ്പിച്ച പ്രവര്‍ത്തന നയരേഖയിലും ചര്‍ച്ച നടക്കും. മുതിര്‍ന്ന നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ എആര്‍ നഗര്‍ ബാങ്ക് ക്രമക്കേട് ആരോപണങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും.

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫിസില്‍ രാവിലെ 10 മണിക്കാണ് യോഗം ചേരുക. ഹരിത വിവാദത്തില്‍ പരസ്യപ്രതികരണം ഇനിയുണ്ടാകില്ലെന്ന് ലീഗ് സംസ്ഥാന നേതൃത്വം നിലപാടറിയിച്ചിരുന്നു. ഹരിത വിഷയത്തില്‍ വിവാദങ്ങള്‍ അവസാനിച്ചെന്ന് ലീഗ് നേതൃത്വം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ എംഎസ്എഫ് നേതാക്കള്‍ മാപ്പുപറഞ്ഞിട്ടും സ്വീകാര്യമാകാതെ പരാതിയുമായി മുന്നോട്ടുപോകാനുള്ള ഹരിതയുടെ നീക്കത്തോടാണ് നേതൃത്വം മറുപടി നല്‍കാത്തത്.

മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷമാകും പ്രതികരണം അറിയിക്കുക. നേതാക്കളുടെ ഖേദപ്രകടനമല്ല ആരോപണ വിധേയരായ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിയാണ് വേണ്ടതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഹരിത.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ട്രാൻസ്ഫോർമറിന്‍റെ സംരക്ഷണ വേലിയിലും അനുബന്ധ പോസ്റ്റിലും വള്ളിച്ചെടികൾ പടര്‍ന്നു നില്‍ക്കുന്നു ; കുലുക്കമില്ലാതെ അധികൃതര്‍

0
ഒലവക്കോട് : റെയിൽവേ സ്റ്റേഷനിലേക്കുള്ള പഴയ റോഡിൽ സ്ഥാപിച്ച ട്രാൻസ്ഫോർമറിന്റെ സംരക്ഷണ...

എറണാകുളത്ത് മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

0
കൊച്ചി: എറണാകുളം കുറുപ്പുംപടി വേങ്ങൂരിൽ മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ....

അരിമ്പാറ ഒഴിവാക്കാന്‍ ഇതാ ചില വഴികള്‍

0
ചര്‍മ്മരോഗമാണ് അരിമ്പാറ. ഹ്യൂമന്‍പാപ്പിലോമ വിഭാഗത്തിലെ നൂറോളംതരം വൈറസുകളാണ് അരിമ്പാറയ്ക്ക് പ്രധാന കാരണം....

അപരസ്ഥാനാര്‍ത്ഥിത്വം : പല മാതാപിതാക്കൾ കുട്ടികള്‍ക്ക് ഒരേ പേരുകൾ നൽകിയാല്‍ എന്ത് ചെയ്യാനാകുമെന്ന് കോടതി

0
ന്യൂഡൽഹി : രാജ്യം പൊതുതെരഞ്ഞെടുപ്പിലൂടെ കടന്ന് പോവുകയാണ്. സ്വാഭാവികമായും ഒരു മണ്ഡലത്തിലെ...