Thursday, March 28, 2024 8:34 pm

എലിയുടെ താവളമായി ബി.എസ്.എല്‍.എല്‍ കുമ്പഴ എക്സ്ചേഞ്ച് ; ഇന്റര്‍നെറ്റും ഫോണുകളും നിയന്ത്രിക്കുന്നത് എലികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെടുകാര്യസ്ഥതയുടെ പര്യായമായി പത്തനംതിട്ട ബി.എന്‍.എന്‍.എല്‍. ഫോണുകള്‍ തകരാറിലാകുന്നതിനു പിന്നാലെ ഇപ്പോള്‍ ബ്രോഡ്ബാന്‍ഡ്, ഫൈബര്‍ ഇന്റര്‍നെറ്റ് കണക്ഷനുകളും തുടരെ തകരാറിലാകുന്നു. വിളിച്ചു പറയാന്‍ നോക്കിയാല്‍ ഫോണ്‍ എടുക്കാന്‍പോലും ആരും മിനക്കെടാറില്ല. ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ പത്തനംതിട്ട നഗരത്തിനു പുറത്തുള്ള എക്സ്ച്ചേഞ്ചുകള്‍ മിക്കതും അടഞ്ഞുകിടക്കുകയാണ്. വിലയേറിയ പല ഉപകരണങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ പോലും ഇവിടെയില്ല. അടുത്തനാളില്‍ കുമ്പഴ ജംഗ്ഷനിലെ ഒരു ഫൈബര്‍ നെറ്റ് കണക്ഷന്‍ ദിവസങ്ങളോളം തകരാറിലായിരുന്നു. അന്വേഷണത്തില്‍ കുമ്പഴ എക്സ്ച്ചേഞ്ചിലെ കേബിളുകള്‍ എലി മുറിച്ചിട്ടിരിക്കുകയായിരുന്നു. ഈ തകരാര്‍ പരിഹരിച്ചതോടെ ഇന്റര്‍നെറ്റും ലഭിച്ചു. വൈദ്യുതി നിലച്ചാലും ഇവിടെ ഇന്റര്‍നെറ്റ് ബന്ധം തകരാറിലാകും.

Lok Sabha Elections 2024 - Kerala

കുമ്പഴയിലും പരിസരപ്രദേശത്തും ബി.എസ്.എന്‍.എല്‍ ഇന്റര്‍നെറ്റ് തുടര്‍ച്ചയായി തടസ്സപ്പെടുകയാണ്. തകരാര്‍ കൂടുതലും കുമ്പഴ – വെട്ടൂര്‍ റോഡിലാണ്. പറയുന്ന വേഗതയും ലഭിക്കാറില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു. വെട്ടൂര്‍ റോഡില്‍ ഫൈബര്‍ ഇന്റര്‍നെറ്റ് നല്‍കിയിരിക്കുന്നത് ഒരു സ്വകാര്യ വ്യക്തിയുമായി സഹകരിച്ചാണ്. കോടികള്‍ ആസ്തിയും ആധുനിക ഉപകരണങ്ങളും സ്വന്തമായുള്ള ബി.എസ്.എല്‍.എല്‍ ന് ഇവിടെ ഒരു കേബിള്‍ ലൈന്‍ പോലും സ്വന്തമായില്ല. ഇവിടെ നിരന്തരം തകരാറാണ്. പരാതി പറഞ്ഞാല്‍ വെട്ടൂരില്‍ സ്വകാര്യ വ്യക്തി സ്ഥാപിച്ച ഉപകരണങ്ങളുടെ കുഴപ്പമാണെന്ന്  ബി.എസ്.എന്‍.എല്ലും  അതല്ല ബി.എസ്.എന്‍.എല്ലിന്റെ കുമ്പഴ എക്സ്ച്ചേഞ്ചിലെ തകരാറാണെന്നും ഇവര്‍ പരസ്പരം പഴി പറയും. എല്ലാ മാസവും വാടക കൃത്യമായി ഉപഭോക്താവ് അടയ്ക്കുന്നത് ബി.എസ്.എന്‍.എല്ലിനാണെങ്കിലും അതിന്റെ നന്ദി തിരികെയില്ലെന്നും ഉപഭോക്താക്കള്‍ പറയുന്നു.

ബി.എസ്.എല്‍.എല്ലിനെ നഷ്ടത്തിലാക്കി വിറ്റ് മുടിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്. തുടരെ തകരാര്‍ ഉണ്ടായാല്‍ മിക്കവരും ബി.എസ്.എന്‍.എല്‍ ഉപേക്ഷിച്ച് സ്വകാര്യ ഇന്റര്‍നെറ്റ് കണക്ഷനുകളെ ആശ്രയിക്കും. ഇവിടെ സ്വകാര്യ കമ്പിനികളുടെ കേബിളുകള്‍ യഥേഷ്ടം ഉള്ളതിനാല്‍ പലരും ആ വഴിക്ക് നീങ്ങിത്തുടങ്ങി. ലാന്റ് ലൈന്‍ ഫോണുകള്‍ ബി.എസ്.എല്‍.എല്ലിന് ലാഭകരമല്ലായിരുന്നെങ്കില്‍ ബ്രോഡ്ബാന്‍ഡ്, ഫൈബര്‍ നെറ്റ് കണക്ഷനുകള്‍ വന്‍ ലാഭകരവുമാണ്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്കുന്നതിലൂടെയാണ് ബി.എസ്.എന്‍.എല്‍ പിടിച്ചു നില്‍ക്കുന്നത് തന്നെ. നല്ല നിലയില്‍ പോയിക്കൊണ്ടിരുന്ന ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കിയിരുന്നു. കരാര്‍ ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു. ഇപ്പോള്‍ നാമമാത്രമായ ജീവനക്കാരെ വെച്ചുകൊണ്ടാണ്‌ പ്രവര്‍ത്തനം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അവധി ദിവസത്തിലും സജീവമായി എം.സി.എം.സി

0
പത്തനംതിട്ട : അവധി ദിവസത്തിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ എംസിഎംസി സംഘം...

മയക്കുമരുന്നു കേസ് : മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥൻ സഞ്ജീവ് ഭട്ടിന് 20 വർഷം തടവ്,...

0
അഹമ്മദാബാദ്: മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥൻ സഞ്ജീവ് ഭട്ടിനു 20 വർഷം തടവ്...

തണ്ണിത്തോട് ശുദ്ധജല പദ്ധതി പമ്പ് സെറ്റ് തകരാർ : തേക്കുതോട് കുടിവെള്ളമില്ല

0
കോന്നി : തണ്ണിത്തോട് ശുദ്ധജല പദ്ധതിയുടെ പമ്പ് സെറ്റ് തകരാറിൽ ആയത്...

എയർ ഇന്ത്യ അഴിമതി ; പ്രഫുൽ പട്ടേലിനു ക്ലീൻ ചിറ്റ്

0
ന്യൂഡൽഹി: എയർ ഇന്ത്യ അഴിമതി കേസിൽ എൻസിപി (അജിത് പവാർ) വിഭാ​ഗം...