Friday, April 26, 2024 12:07 pm

കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇനി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇനി ഒരേ യൂണിഫോം. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമായ പാന്റ്‌സും ഷര്‍ട്ടും ധരിച്ചെത്തിയ വിദ്യാര്‍ഥികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരിയുടെ നേതൃത്വത്തില്‍ പൂക്കള്‍ നല്‍കിയാണ് വരവേറ്റത്. സമൂഹത്തിലെന്ന പോലെ വിദ്യാഭ്യാസ മേഖലയിലും സംഭവിക്കുന്ന കാലാനുസൃതമായ മാറ്റങ്ങളുടെ ഭാഗമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിയെന്നും തുല്യതാ സങ്കല്‍പ്പം ശക്തിപ്പെടുത്താന്‍ ഇത് സഹായകമാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള സ്‌കൂളുകളില്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

കലവൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും പി.ടി.എയും അധ്യാപകരും ഒരേ മനസോടെ യൂണിഫോം പരിഷ്‌കരണത്തെ പിന്തുണയ്ക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാത്രമാണിത് നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.വി പ്രിയ, ജില്ലാ പഞ്ചായത്ത് അംഗം ആര്‍.റിയാസ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി അജിത്ത്, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ് സന്തോഷ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസുദേവന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബി.ദീപ്തി, ഹെഡ് മാസ്റ്റര്‍ ജെ.ഗീത തുടങ്ങിയവരും കുട്ടികളെ വരവേല്‍ക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ട് നിർദേശങ്ങൾ നൽകി സുപ്രീം കോടതി

0
ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തില്‍ വോട്ടു ചെയ്യുന്നയാള്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെയാണോ വോട്ടു...

പത്തനംതിട്ട ചൂരക്കോട് 175 ആം നമ്പർ ബൂത്തിൽ വോട്ടിംഗ് മന്ദഗതിയിലെന്ന് പരാതി

0
പത്തനംതിട്ട : ചൂരക്കോട് 175 ആം നമ്പർ ബൂത്തിൽ വോട്ടിംഗ് മന്ദഗതിയിലെന്ന്...

മന്ത്രി സജി ചെറിയാൻ കുടുംബാംഗങ്ങളോടൊപ്പം വോട്ട് രേഖപ്പെടുത്തി

0
ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാൻ കുടുംബാംഗങ്ങളോടൊപ്പം വോട്ട് രേഖപ്പെടുത്തി. ചെങ്ങന്നൂർ കൊഴുവല്ലൂർ...

നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദമാണ് : റെക്കോർഡ് സംഖ്യയിൽ വോട്ടെടുപ്പിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി 

0
ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ  റെക്കോർഡ്  സംഖ്യയിൽ  വോട്ട്...