ഹിന്ദുമത മഹാമണ്ഡലത്തിന് രണ്ട് കോടി 36 ലക്ഷം രൂപയുടെ ബഡ്‌ജറ്റിന് അംഗീകാരം

For full experience, Download our mobile application:
Get it on Google Play

അയിരൂർ: ശ്രീ വിദ്യാധിരാജ മന്ദിര ഭൂമി വാങ്ങുന്നതിന് അടക്കം രണ്ട് കോടി 36 ലക്ഷം രൂപ വരവും രണ്ട് കോടി 43 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം വാർഷിക ബഡ്ജറ്റിന്‌ പൊതുയോഗം അംഗീകാരം നൽകി. മഹാമണ്ഡലം പ്രസിഡന്റ് പി.എസ് നായരുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തില്‍ ജനറൽ സെക്രട്ടറി എ.ആർ വിക്രമൻ പിള്ള ബഡ്ജറ്റ് അവതരിപ്പിച്ചു. സേവന പ്രവർത്തനങ്ങൾ, എൻഡോവ്മെന്‍റ്കൾ, ഭൂമി വാങ്ങുന്നതിന് എന്നിവക്ക് ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന മത പരിഷത്തിന് പുറമെ ചട്ടമ്പിസ്വാമി ജയന്തി ആഘോഷവും സമാധി ദിനാചരണവും നടത്തും.

ജനറൽ കമ്മറ്റിയിൽ ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് 35 പേരെ പൊതുയോഗം തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് അഡ്വ. കെ ഹരിദാസ്, മാലേത്തു സരളാദേവി, കെ.കെ ഗോപിനാഥൻ നായർ, സെക്രട്ടറിമാരായ കെ. ആർ വേണുഗോപാൽ, അഡ്വ.ഡി.രാജഗോപാൽ, ജി.രാജ് കുമാർ, ട്രഷറർ റ്റി.കെ.സോമനാഥൻ നായർ എന്നിവർ പ്രസംഗിച്ചു. മഹാമണ്ഡലം വാർഷിക പൊതുയോഗത്തിന് മുന്നോടിയായി പ്രസിഡന്റ് പി. എസ് നായരുടെ നേതൃത്വത്തിൽ ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....