വനിതകളുടെയും കുട്ടികളുടെയും വികസനത്തിനായി കൂടുതല്‍ പദ്ധതികൾ നടപ്പിലാക്കും : ധനകാര്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ വനിതകളുടെയും കുട്ടകളുടെയും വികസനത്തിനായി കൂടുതല്‍ ആനുകൂല്യങ്ങളും പദ്ധതികളും നടപ്പിലാക്കുമെന്ന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പദ്ധതികളായ മിഷന്‍ ശക്തി, മിഷന്‍ വാത്സല്യ, സാക്ഷം അംഗന്‍വാടി, പോഷന്‍ 2.0 എന്നീ സര്‍ക്കാര്‍ പദ്ധതികള്‍ സമഗ്രമായി നവീകരിക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.
വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലെ ജനങ്ങളുടെ വികസനത്തിനായി പ്രധാന മന്ത്രിയുടെ വികസന പദ്ധതികള്‍ നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സിലിലൂടെ നടപ്പിലാക്കും. ഇത് പ്രദേശത്തെ യുവാക്കളുടെ ജീവിതം കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ സഹായിക്കും.

ഈ പദ്ധി നിലവിലുള്ള കേന്ദ്ര സംസ്ഥാന പദ്ധതികള്‍ക്ക് പകരമല്ലെന്നും ധനമന്ത്രി വ്യക്തമാക്കി.കൊറോണ മഹാമാരി രാജ്യത്തെ ജനങ്ങളെ മാനസിക സമ്മര്‍ദ്ദത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. നേരിയ തോതിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ എല്ലാ പ്രായക്കാരിലും കണ്ടു വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ മാനസികാരോഗ്യ കൗണ്‍സിലിംഗിനും മറ്റ് സേവനങ്ങള്‍ക്കുമായി ദേശീയ ടെലി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. നിംഹാന്‍സിന്റെ നേതൃത്വത്തില്‍ 23 ടെലി മെന്റല്‍ ഹെല്‍ത്ത് സെന്ററുകളാണ് ആരംഭിക്കുക. ഇതിനുളള സാങ്കേതിക പിന്തുണ നല്‍കുന്നത് ബംഗളൂരു ഐഐടി ആയിരിക്കുമന്നും നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...