ബജറ്റില്‍ വലിയ പ്രതീക്ഷയില്ലെന്ന് ; വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അല്‍പ്പസമയത്തിനകം നിയമസഭയില്‍ അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റില്‍ വലിയ പ്രതീക്ഷയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബജറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. കഴിഞ്ഞ തവണ പ്രഖ്യാപിച്ച നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടില്ല. നികുതി പിരിവ് കൃത്യമായി നടക്കുന്നില്ല. കഴിഞ്ഞ തവണ പ്രഖ്യാപിച്ച പരിപാടികള്‍ തുടങ്ങാന്‍ പോലും സാധിച്ചിട്ടില്ല.

ബജറ്റിന്റെ പെര്‍ഫോമന്‍സ് ഓഡിറ്റിംഗാണ് ആവശ്യം. ബജറ്റില്‍ പറയുന്ന കാര്യങ്ങളുടെ മുക്കാല്‍ ഭാഗം കാര്യങ്ങളും നടപ്പാക്കാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല. അതുകൊണ്ട് വരുമാനമില്ല, ചെലവ് വര്‍ധിക്കുന്നു. ചെലവ് നിയന്ത്രിക്കാന്‍ കഴിയുന്നുമില്ല, വരുമാനം കൂടുന്നുമില്ല. നികുതി പിരിവ് സംസ്ഥാനത്ത് നടക്കുന്നില്ല. നികുതി കുടിശിക വര്‍ധിക്കുകയാണ്.

ജി എസ് ടി വന്നിട്ട് നാല് വര്‍ഷമായി. അതിന് മുമ്പുള്ള വാറ്റിലെ കുടിശിക പോലും പിരിച്ചെടുക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. കേന്ദ്ര ബജറ്റാണെങ്കിലും സംസ്ഥാന ബജറ്റാണെങ്കിലും ചില തത്വങ്ങളുണ്ട്. വരുമാനം കൂട്ടുകയും ചെലവ് കുറക്കുകയും ചെയ്യുന്നത്. അതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...