ആലപ്പുഴയില്‍ കശാപ്പു ചെയ്യാന്‍ നിര്‍ത്തിയിരുന്ന പോത്ത് വിരണ്ടോടി ; വനിതാ ഡോക്ടര്‍ക്കും ശുചീകരണത്തൊഴിലാളിക്കും പരുക്ക്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴയില്‍ കശാപ്പു ചെയ്യാന്‍ നിര്‍ത്തിയിരുന്ന പോത്ത് വിരണ്ടോടി. പോത്ത് വരുന്നത് കണ്ട് ഓടിയ കടപ്പുറം വനിതാ-ശിശു ആശുപത്രിയിലെ ശുചീകരണത്തൊഴിലാളിക്കും വനിതാ ഡോക്ടര്‍ക്കും വീണ് പരിക്കേറ്റു. വാര്‍ഡിനകത്തേക്ക് പോത്ത് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും കൂട്ടിരിപ്പുകാരും ജീവനക്കാരും ചേര്‍ന്ന് വാതിലുകള്‍ അടച്ചതിനാല്‍ ഗര്‍ഭിണികളും നവജാതശിശുക്കളും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചോടെയാണ് സംഭവം. പോത്ത് ആശുപത്രി വളപ്പില്‍ ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആശുപത്രിയുടെ പ്രധാന കവാടത്തിന്റെ ഗേറ്റ് തകര്‍ത്താണ് പോത്ത് ഓടിക്കയറിയത്.

ആശുപത്രി വളപ്പിലുണ്ടായിരുന്ന ബൈക്ക് പോത്ത് തകര്‍ത്തു. അഗ്‌നിരക്ഷാ സേനയെത്തി ഏറെ പണിപ്പെട്ടാണ് പോത്തിനെ പിടിച്ചുകെട്ടിയത്. ഇതിനിടെ അഗ്‌നിരക്ഷാസേനയുടെ വാഹനത്തിന്റെ ബംപറും പോത്ത് ഇടിച്ചുതകര്‍ത്തു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. ജയസിംഹന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ കെ.ബി.ഹാഷിം, ജോബിന്‍ വര്‍ഗീസ്, പി.പി. പ്രശാന്ത്, എ.ജെ. ബഞ്ചമിന്‍, കെ.ആര്‍. അനീഷ്, ജസ്റ്റിന്‍ ജേക്കബ്, കെ.ബി. ആന്റണി, വി. വിനീഷ് എന്നിവര്‍ ചേര്‍ന്നാണ് പോത്തിനെ പിടിച്ചുകെട്ടിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നിയില്‍ മഹാ ശുചീകരണ യഞ്ജത്തിന് തുടക്കം കുറിച്ചു

0
കോന്നി : കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങളിൽ കോന്നി...

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

0
കോഴഞ്ചേരി : താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വാഹനം ആവശ്യമുണ്ട് പത്തനംതിട്ട പ്രോഗ്രാം ഇംപ്ലിമെന്റെഷന്‍ യൂണിറ്റ് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഒരു...

അമിതഭാരവുമായി സർവീസ് നടത്തി; 48 ചരക്ക് വാഹനങ്ങൾക്ക് 16.74 ലക്ഷം രൂപ പിഴയിട്ട് അധികൃതർ

0
എറണാകുളം: ആർ.ടി.ഒ (എൻഫോഴ്‌സ്മെന്റ്)യുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ...