ഇടുക്കി: ബഫര്‍സോണ്‍ വിഷയത്തില്‍ സാറ്റ്ലൈറ്റ് സര്‍വ്വേ അപര്യാപ്തമെന്ന് ഇടുക്കി ചെറുകിട വ്യവസായ അസോസിയേഷന്‍. ജില്ലയെ താങ്ങി നിര്‍ത്തുന്ന കാര്‍ഷിക മേഖല തകര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വ്യവസായ മേഖലയിലും ഏര്‍പ്പെടുത്തുന്ന നിബന്ധനകള്‍ ജില്ലയെ തളര്‍ത്തും. ജില്ലയിലെ ജനങ്ങളെയും വ്യവസായികളെയും വിശ്വാസത്തില്‍ എടുത്ത് മുന്നോട്ട് പോകുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ജില്ലയില്‍ വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള നിരോദനങ്ങളും തെറ്റായ നിയന്ത്രണങ്ങളും പിന്‍വലിക്കുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും പ്രശ്നത്തിന് ശ്വാശ്വത പരിഹാരം കാണാത്ത പക്ഷം ജില്ലയില്‍ സമരമുഖത്തുള്ള മറ്റു സംഘടനയുമായി യോജിച്ച് കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ സമരത്തിലേക്ക് നീങ്ങേണ്ട സാഹചര്യമാണുള്ളതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ബേബി ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ് രാജു തരണിയില്‍, സെക്രട്ടറി റെജി വര്‍ഗീസ്, സെക്രട്ടറി, ട്രഷറര്‍ സുനില്‍ വഴുതലക്കാട്ട്, സ്റ്റേറ്റ് സെക്രട്ടറി ജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.