കണ്ണൂര്‍ : ചെമ്പിലോട് പള്ളിപ്പൊയിലില്‍ നിര്‍മ്മാണത്തിനിടെ വീടിന്റെ ബീം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. താമസിച്ചുകൊണ്ടിരിക്കുന്ന വീടിന്റെ രണ്ടാം നില നിര്‍മ്മിക്കുന്നതിനിടെ ഇന്ന് ഉച്ചക്ക്യോടെയായിരുന്നു അപകടം. ഉടമയും തൊഴിലാളിയുമാണ് മരിച്ചത്. വീട്ടുടമ മുന്താണി കൃഷ്ണന്‍ (63), നിര്‍മ്മാണ തൊഴിലാളി കണ്ണാടിപറമ്പ് കൊറ്റാളി കോളനിയിലെ ലാലു (39) എന്നിവരാണ് മരിച്ചത്. ലാലു സ്ഥലത്ത് വെച്ചും കൃഷ്ണന്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.
നിര്‍മ്മാണത്തിനിടെ വീടിന്റെ ബീം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു
RECENT NEWS
Advertisment



























