തിരുവല്ല: അക്ഷരങ്ങളിലൂടെ വ്യക്തിബന്ധങ്ങളും സഭാ ഐക്യവും വളർത്താൻ ക്രൈസ്തവ സാഹിത്യ സമിതിയുടെ പ്രവർത്തനങ്ങളിലൂടെ സാധിക്കണമെന്ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ബോധിപ്പിച്ചു. ക്രൈസ്തവ സാഹിത്യ സമിതിയുടെ ശതാബ്ദി ആഘോഷ പരിപാടികളും പുസ്തകവാരവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമിതി ചെയർമാൻ ഡോ. ഐസക് മാർ ഫിലക്സിനോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡോ. ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലിത്താ, റവ. ഡോ. റ്റി.എം ഫിലിപ്പ്, റവ. ഡോ. മാത്യു ഡാനിയൽ, ഫാ. ഡോ. കെ. എം. ജോർജ്, റവ. ഡോ. ജോർജ് മാത്യു കുറ്റിയിൽ, റവ. ഡോ. വിജി വർഗീസ് ഈപ്പൻ, റവ. എബി റ്റി. മാമ്മൻ, ഫാ. ബിജു പി. തോമസ് ഡോ. അശോക് അലക്സ് ഫിലിപ്പ്, റവ. സാം കോശി. റ്റി, രാജൻ ജേക്കബ്, ആനി ജോർജ്, ബഞ്ചമിൻ അലക്സ് ജേക്കബ് എന്നിവർ പ്രസംഗിച്ചു.
ഫാ. ഡോ. കെ.എം. ജോർജ് രചിച്ച ലാവണ്യദർശനം ഒരു വേദശാസ്ത്ര വീക്ഷണം, റവ. ഡോ. ജോർജ് മാത്യു രചിച്ച മോറോനായ പെരുന്നാളുകൾ, റവ. ഡോ. വിജി വർഗീസ് ഈപ്പൻ രചിച്ച ഗോഡ് വിത്ത് അസ് പോഡ്, ഡോ. അശോക് അലക്സ് ഫിലിപ്പ് എഡിറ്ററായ ക്രിസ്മസ് പൊരുളും പെരുമയും എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടത്തി. ഇടവകകളിൽ പുസ്തക വിതരണ യജ്ഞത്തിൽ വിജയികളായ ഇലന്തൂർ മാർത്തോമ്മാ വലിയപള്ളി യുവജന സഖ്യം, കുറ്റപ്പുഴ യെരൂശലേം മാർത്തോമ്മാ യുവജന സഖ്യം, പള്ളിപ്പാട് സെൻ്റ് തോമസ് മാർത്തോമ്മാ യുവജനസഖ്യം എന്നിവർക്ക് അവാർഡുകൾ നൽകി. വി.ജി.എം ഹാളിൽ നവംബർ ഒന്നു മുതൽ എട്ടു വരെ നടക്കുന്ന ശതാബ്ദി പുസ്തക വാരത്തിൽ വിവിധ പ്രസാധകരുടെ മികച്ച പുസ്തകങ്ങൾ പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്.































