നായ്ക്കളുടെ ശരീരത്തില്‍ കണ്ടെത്തിയ തിരകള്‍ എയര്‍ഗണ്ണിലേത് ; തീവ്രവാദ ബന്ധം സ്ഥിരീകരിക്കാതെ പോലീസ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : വാഹനമിടിച്ചു പരുക്കേറ്റ 2 നായ്ക്കളുടെ ശരീരത്തില്‍ കണ്ടെത്തിയ തിരകള്‍ എയര്‍ഗണ്ണിലേതെന്ന് തെളിഞ്ഞു. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപണമുണ്ടെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. ദുരൂഹത നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം വിശദീകരിക്കുന്നു. പാലക്കാട് നിന്നും ഗുരുവായൂരില്‍ നിന്നും ചികില്‍സയ്ക്കെത്തിച്ച രണ്ട് നായ്ക്കളുടെ ശരീരത്തിലാണ് മണ്ണുത്തി വെറ്ററിനറി ആശുപത്രിയില്‍ നടത്തിയ എക്സ്റേ പരിശോധനയില്‍ തിരകള്‍ കണ്ടത്.

ഇതില്‍ ഒരു നായ ചികില്‍സയ്ക്കിടെ ചത്തു. ഒരെണ്ണത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് തിരകള്‍ എയര്‍ ഗണ്ണിലേതെന്നു തെളിഞ്ഞത്. ക്ലോസ് റേഞ്ചില്‍ ഉന്നംവച്ചുവെന്നാണ് നിഗമനം. എന്നാല്‍ ദുരൂഹത ഇപ്പോഴും നിലനില്‍ക്കുകയാണെന്നാണ് മൃഗസംരക്ഷകന്‍ ആയ പ്രദീപ് പയ്യൂരിന്റെ വാദം. ഇക്കാര്യത്തില്‍ സമഗ്രഅന്വേഷണം വേണമെന്നാവശ്യപ്പെട്ട് മറ്റു മൃഗസ്നേഹികളും രംഗത്തെത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...