പാലാ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും മര്‍ദ്ദനം

For full experience, Download our mobile application:
Get it on Google Play

പാലാ : പാലാ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും മര്‍ദ്ദനം. ഇന്ന് രാവിലെ പാലാ നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍, സി.പി.എം നേതാക്കളായ അജി, ഗിരീഷ് കുമാര്‍ എന്നിവര്‍ ആശുപത്രിയിലെത്തി ജീവനക്കാരോടും ഡോക്ടര്‍മാരോടും കാര്യങ്ങള്‍ ചോദിച്ച്‌ അറിഞ്ഞു.

ഇന്നലെ രാത്രി തന്നെ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീഷ് ചൊള്ളാനി ആശുപത്രിയിലെത്തിയിരുന്നു. അക്രമി ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണോ, അതോ മാനസ്സിക പ്രശ്നമുള്ള ആളാണോ എന്ന് പോലീസ് സംശയിക്കുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്ത് അന്വേഷിച്ചു വരുന്നതായി പാലാ സിഐ കെ.പി ടോംസണ്‍ പറഞ്ഞു. ജനറല്‍ ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ ഉടന്‍ പോലീസുകാരെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം പോലീസ് ചീഫിനും പാലാ ഡി.വൈ. എസ്. പിയ്ക്കും നഗരസഭാ ചെയര്‍മാന്‍ ഇന്നു തന്നെ കത്തു നല്‍കും.

നേരത്തേയും നഗരസഭാധികൃതര്‍ ഇക്കാര്യം പോലീസിനോടാവശ്യപ്പെട്ടിരുന്നതായി ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ പാലാ പോലീസ് സ്റ്റേഷനില്‍ വേണ്ടത്ര പോലീസുകാര്‍ ഇല്ലാത്തതാണ് പ്രശ്നമായത്. ഇക്കാര്യം പരിഹരിക്കണമെന്നും നഗരസഭാധികാരികള്‍ ആവശ്യപ്പെടും. അക്രമി കാസര്‍കോട് സ്വദേശിയാണെന്നും ഇയാള്‍ പൈകയ്ക്കടുത്ത് മേസ്തിരിപ്പണിക്കാരനായി മുമ്പ് ജോലി ചെയ്തിട്ടുണ്ടെന്നുമാണ് പ്രാഥമിക സൂചനകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...