പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയില്‍ കത്തിക്കുത്ത് ; അസം സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂർ : അസം സ്വദേശിയായ അതിഥിത്തൊഴിലാളിയെ കുത്തിക്കൊലപ്പടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. അസം ഗിലാമാറ സ്വദേശി രാജു ഫൂക്കാൻ (സൂര്യ-25) ആണ് പെരുമ്പാവൂർ പോലീസിന്റെ പിടിയിലായത്. വല്ലത്തെ പ്ലൈവുഡ് കമ്പനിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. മുഖത്തും കഴുത്തിനും കുത്തേറ്റ ദീപ് ജ്യോതി എന്ന തൊഴിലാളി ആശുപത്രിയിൽ ചികിത്സയിലാണ്.

ഇരുവരും കമ്പനിയിലെ തൊഴിലാളികളാണ്. കടം നൽകിയിരുന്ന പണം തിരികെ നൽകാതിരുന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പരീത് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് പ്ലൈവുഡ് കമ്പനി. ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, എസ്.ഐ. ജോസി എം., ജോൺസൺ, എസ്. സി.പി.ഒ. മാരായ നൗഷാദ്, നാദിർഷാ, ജമാൽ, ജിഞ്ചു കെ. മഞ്ഞായി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി പാംബ്ല അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും

0
ഇടുക്കി: വൃഷ്ടി പ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി പാംബ്ല അണക്കെട്ടിന്റെ...

പയ്യന്നൂരിലെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ടി ഐ മധുസൂദനന്‍റെ ഹർജിയോട് പ്രതികരിച്ച് വി...

0
കണ്ണൂർ: പയ്യന്നൂരിലെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എൽ ഡി എഫ്...

എംവിഡി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവുമായി ഗതാഗത കമ്മീഷണർ

0
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശയുമായി വീണ്ടും ഗതാഗത...

പിഎം ശ്രീ പദ്ധതി ഏതൊക്കെ സ്കൂളുകളിൽ നടപ്പാക്കണം എന്നത് യുഡിഎഫ് സർക്കാർ വിശദമായി പരിശോധിച്ച്...

0
തിരുവനന്തപുരം: കേന്ദ്ര സർക്കാരുമായി കരാറൊപ്പിട്ട പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ...