Wednesday, June 26, 2024 8:15 am

പഞ്ചാബില്‍ കോണ്‍ഗ്രസ്​ പരിപാടിയില്‍ പ​ങ്കെടുക്കാന്‍ പോയവരുടെ ബസ്​ അപകടത്തില്‍പ്പെട്ട്​ മൂന്ന്​ മരണം

For full experience, Download our mobile application:
Get it on Google Play

അമൃത്​സര്‍ : പഞ്ചാബില്‍ കോണ്‍ഗ്രസ്​ പരിപാടിയില്‍ പ​ങ്കെടുക്കാന്‍ പോയവരുടെ ബസ്​ അപകടത്തില്‍പ്പെട്ട്​ മൂന്ന്​ മരണം. നിരവധി പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു. മോഗ ജില്ലയിലെ ​ലൊഹാര ഗ്രാമത്തിലായിരുന്നു അപകടം.

സ്വകാര്യ മിനി ബസ്​ മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കോണ്‍​ഗ്രസ്​ പാര്‍ട്ടി അധ്യക്ഷനായി നവ്​ജ്യോത്​ സിങ്​ സിദ്ധു സ്​ഥാനമേല്‍ക്കുന്നതിന്റെ ചടങ്ങില്‍ പ​ങ്കെടുക്കാന്‍ പുറപ്പെട്ടവരായിരുന്നു ഒരു ബസിലുണ്ടായിരുന്നവര്‍. ഈ ബസിലുണ്ടായിരുന്നവരാണ്​ മരിച്ചതെന്നാണ്​ വിവരം. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതായി മുതിര്‍ന്ന പോലീസ്​ ഉദ്യോഗസ്​ഥനായ ഹര്‍മന്‍ബിര്‍ സിങ്​ ഗില്‍ പറഞ്ഞു. മൂന്നു കോണ്‍ഗ്രസ്​ പ്രവര്‍ത്തകരാണ്​ മരിച്ചതെന്നും അനുശോചനം രേഖപ്പെടുത്തുന്നതായും പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്​ പറഞ്ഞു. പരിക്കേറ്റവര്‍ക്ക്​ വിദഗ്​ധ ചികിത്സ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുറഞ്ഞ ചെലവിൽ ഡ്രൈവിംഗ് പഠിക്കാം ; കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്കൂളുകൾക്ക് ഇന്ന് തുടക്കം

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്കൂളുകൾക്ക് ഇന്ന് തുടക്കം. പുതുതായി ആരംഭിക്കുന്ന ഡ്രൈവിംഗ്...

മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ന​ധി​കൃ​ത പ​ബ്ബു​ക​ൾ പൊളിക്കും ; ക​ർ​ശ​ന ന​ട​പ​ടിയുമായി മു​ഖ്യ​മ​ന്ത്രി എ​ക്നാ​ഥ് ഷി​ൻ​ഡെ

0
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ന​ധി​കൃ​ത പ​ബ്ബു​ക​ൾ​ക്കെ​തി​രെ കടുത്ത ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും കെ​ട്ടി​ട​നി​ർ​മാ​ണ ച​ട്ട​ങ്ങ​ൾ...

ചേർത്തലയിൽ വീടിന് തീപിടിച്ചു ; മോട്ടോർ പമ്പിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടെന്ന് സംശയം

0
ചേർത്തല: ചേർത്തലയിൽ വീട് കത്തി നശിച്ചു. നഗരസഭയിലെ 13-ാം വാർഡിൽ ചേർത്തല...

‘എം ഷാജർ ക്വട്ടേഷൻ സംഘവുമായി ചേർന്ന് ഗൂഢാലോചന നടത്തി’ ; മനു തോമസ് സിപിഎം...

0
കണ്ണൂര്‍ : കണ്ണൂരിലെ മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് സിപിഎം...