കോട്ടയം : പൊൻകുന്നം-പാലാ റോഡിൽ സ്വകാര്യ ബസിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. നരിയനാനി കള്ളിക്കാട്ട് കെ.ജെ സെബാസ്റ്റ്യന്റെ മകൻ ജോസ് സെബാസ്റ്റ്യൻ (21) ആണ് മരിച്ചത്. ഇടറോഡിൽനിന്നു പ്രധാന റോഡിലേക്കു കയറിവന്ന ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു. രാവിലെ 10.15 നാണ് അപകടം. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്കു മാറ്റി. പാലായിൽനിന്നു പൊൻകുന്നത്തേക്കു വന്നതായിരുന്നു ബസ്.
ബസും ബൈക്കും കൂട്ടിയിടിച്ചു ; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
RECENT NEWS
Advertisment