ബസ് ഡ്രൈവർ രാജേഷ് ബാബുവിനെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസിനെ അവസരോചിതമായ പ്രവർത്തിയിലൂടെ നിയന്ത്രിച്ച് കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ എൺപതോളം വരുന്ന യാത്രക്കാരെ രക്ഷിച്ച ബസ് ഡ്രൈവർ രാജേഷ് ബാബുവിനെ റാന്നി സെന്റ് തോമസ് കോളേജ് മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ആദരിച്ചു. വെച്ചൂച്ചിറ – റാന്നി സെന്റ് തോമസ് കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവറാണ് രാജേഷ് ബാബു. ഇന്നലെ രാവിലെ കോളേജിലേക്ക് പതിവ് സർവീസ് നടത്തിയപ്പോളാണ് അപ്രതീക്ഷിത ആദരം ഒരുക്കിയത്. കോളേജ് പ്രിൻസിപ്പൽ ഡോ. സ്നേഹ എൽസി ജേക്കബ് കോളേജ് ക്യാമ്പസ്സിൽ വെച്ച് പൂച്ചെണ്ടു നൽകി സ്വീകരിക്കുകയും മാനേജർ പ്രൊഫസർ റോയി മേലേൽ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.

വിദ്യാർത്ഥി യൂണിയന്റെ പ്രതിനിധിയായി ചെയർമാൻ ബെൻസണും ഡ്രൈവറെ പൊന്നാട അണിയിച്ചു. കഴിഞ്ഞദിവസം ആനമാടം ജംഗ്ഷനിൽ നിന്ന് ഇടമൺ ജംഗ്ഷനിലേക്ക് വരുമ്പോഴാണ് ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടത്തിലായത്. സമചിത്തത കൈവിടാതെ ബസ്സിനെ എവിടെയെങ്കിലും ഇടിച്ചുനിർത്താനുള്ള മൂന്നാമത്തെ ശ്രമത്തിലാണ് വഴിയരികിൽ കൂട്ടിയിട്ടിരുന്ന തടിയിൽ സുരക്ഷിതമായി ഇടിച്ചുനിർത്തി യാത്രക്കാരെ രക്ഷിച്ചത്. കോളേജിലെ സുവോളജി വിഭാഗം വിദ്യാർത്ഥികൾ നിർമ്മിച്ച് ഐഡിയഗോറ സ്റ്റാർട്ടപ്പ് സെന്ററും വിദ്യാർത്ഥി സംരംഭമായ റിഗാലോ ബോക്സുമായി സഹകരിച്ചു വിപണനം ചെയ്യുന്ന പ്രകൃതിദത്തമായ തേനും മറ്റു ഉപഹാരങ്ങളും ആദരസൂചകമായി അദ്ദേഹത്തിന് നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...