കോട്ടയത്ത് വയോധികയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ; ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നഗരമധ്യത്തിലെ തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിൽ വയോധികയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി അപകടം. കോട്ടയം നട്ടാശ്ശേരി സ്വദേശിനിയായ റോസി (70) എന്ന വയോധികയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് രാവിലെ ഒൻപതരയോടെ ആയിരുന്നു നടുക്കുന്ന ഈ സംഭവം നടന്നത്. കൈത്തറി വികസന കോർപ്പറേഷനിലെ താൽക്കാലിക ജീവനക്കാരിയായ റോസി ജോലിക്ക് പോകാനായി ബസ് സ്റ്റാൻഡിൽ എത്തിയതായിരുന്നു. താൻ യാത്ര ചെയ്തു വന്ന അതേ ബസ്സിൽ നിന്നും ഇറങ്ങിയ ശേഷം, അതിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

ബസ്സിന്റെ ഡ്രൈവർക്ക് കാണാൻ സാധിക്കാത്ത ഭാഗത്ത് റോസി നിന്നിരുന്നതിനാൽ അവർ മുന്നിലുള്ളത് ശ്രദ്ധിക്കാതെ ഡ്രൈവർ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ബസ്സിന്റെ ചക്രങ്ങൾ റോസിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയതായാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. ഉടൻ തന്നെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോസിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...