മുഖ്യമന്ത്രിയാരാണെന്ന് അറിഞ്ഞിട്ട് മതി പ്രതിപക്ഷ നേതാവ് ; നിലപാട് വ്യക്തമാക്കി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ കോൺഗ്രസ് സഖ്യം ആരെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന് അറിഞ്ഞതിന് ശേഷം മാത്രം പ്രതിപക്ഷ നേതൃസ്ഥാനം തീരുമാനിച്ചാൽ മതിയെന്ന് പിണറായി വിജയൻ. ഘടകകക്ഷി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസിൽ നിന്ന് വരുന്നത് തനിക്കൊപ്പം സീനിയോറിറ്റിയുള്ള ഒരാളാണെങ്കിൽ മാത്രമേ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിനെക്കുറിച്ച് പിണറായി വിജയൻ ആലോചിക്കാനിടയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. വളരെ ജൂനിയറായ ഒരാൾ മുഖ്യമന്ത്രിയായി വരുമ്പോൾ അദ്ദേഹത്തിന് കീഴിൽ പ്രതിപക്ഷ നേതാവായി ഇരിക്കാൻ പിണറായി സന്നദ്ധനായേക്കില്ല എന്ന സൂചനയാണ് ഇത് നൽകുന്നത്.

പ്രതിപക്ഷ മുന്നണിയിലെ 35 എംഎൽഎമാരിൽ 26 പേരും സിപിഐഎമ്മിൽ നിന്നുള്ളവരായതിനാൽ പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനുള്ള അധികാരം ആ പാർട്ടിക്കാണ്. ശക്തമായ ഒരു പ്രതിപക്ഷ നിരയെ പിണറായി വിജയൻ തന്നെ നയിക്കണമെന്നാണ് എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ നേതൃത്വത്തിൽ തലമുറ മാറ്റം വേണമെന്ന ആവശ്യവും സിപിഐഎമ്മിനുള്ളിൽ ശക്തമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാന കമ്മിറ്റിയിൽ എതിർവികാരം ഉയർന്നാൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായേക്കില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...