മണ്ണീറയിലേക്ക് ബസ് സര്‍വ്വീസ് ആരംഭിക്കാത്തത് വിദ്യാര്‍ത്ഥികളെ ദുരിതത്തിലാക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ മണ്ണീറയിലേക്ക് ബസ് സര്‍വ്വീസ് ആരംഭിക്കാത്തത് വിദ്യാര്‍ത്ഥികളെ ദുരിതത്തിലാക്കുന്നു. മണ്ണീറ, തലമാനം, വടക്കേമണ്ണീറ പ്രദേശങ്ങളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികളാണ് എലിമുള്ളുംപ്ലാക്കല്‍, കോന്നി, തണ്ണിത്തോട്, പത്തനംതിട്ട തുടങ്ങി നിരവധി സ്ഥലങ്ങളില്‍ പഠനത്തിനായി പോകുന്നത്. എന്നാല്‍ മുണ്ടോംമൂഴി പാലത്തിന് സമീപം ബസിറങ്ങുന്ന ഇവര്‍ സ്വന്തം വീടുകളിലേക്ക് എത്തണമെങ്കില്‍ കിലോമീറ്ററുകളോളം കാല്‍നടയായി യാത്ര ചെയ്യണം.

ഓട്ടോ ടാക്സി വാഹനങ്ങളില്‍ ഇവിടേക്ക് എത്തിച്ചേരണമെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു തുക ഇതിനായി ചിലവാകും. സാധാരണക്കാരായ ആളുകള്‍ താമസിക്കുന്ന ഇവിടെ ഇത്തരത്തില്‍ പണം ചിലവാക്കി വീടുകളില്‍ എത്തിച്ചേരുവാനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുന്നില്ല. കോന്നി തണ്ണിത്തോട് കരിമാന്‍തോട് റൂട്ടില്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും ഒരു ബസുപോലും ഇവിടേക്ക് എത്തിച്ചേരുന്നില്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെ എസ് ആര്‍ ടി സി സര്‍വ്വീസ് നടത്തിയിരുന്ന പ്രദേശമായിരുന്നു ഇത്. രാവിലെയും വൈകുന്നേരമെങ്കിലും ബസുകള്‍ സര്‍വ്വീസ് നടത്തിയെങ്കില്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഈ പ്രശ്നത്തിന് പരിഹാരമാകൂ. മാത്രമല്ല മണ്ണീറയിലേക്കുള്ള യാത്രയില്‍ കുട്ടവഞ്ചി സവാരി കേന്ദ്രം മുതല്‍ ഫോറസ്റ്റേഷന്‍ വരെയുള്ള വനഭാഗവും വിദ്യാര്‍ത്ഥികള്‍ക്ക് അപകട ഭീതി വര്‍ധിപ്പിക്കുന്നു. മുന്‍പ് പലതവണ ഈ ഭാഗത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്തേക്ക് ബസ് സര്‍വ്വീസ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...