കൈക്കൂലി ; ഓമല്ലൂര്‍ വില്ലേജ് ഓഫീസര്‍ കെ എസ് സന്തോഷ് കുമാര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓമല്ലൂര്‍ വില്ലേജ് ഓഫീസര്‍ കൈക്കൂലിക്കേസില്‍ അറസ്റ്റില്‍. വസ്തു പോക്കുവരവ് ചെയ്യുന്നതിനുവേണ്ടി കൈക്കൂലി വാങ്ങിയപ്പോഴാണ് വിജിലന്‍സ് ആന്റി കറപ്ഷന്‍ ഉദ്യോഗസ്ഥര്‍ വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്തത്. വ്യാഴമുട്ടം സ്വദേശി ശിവപ്രസാദിന്റെ മാതാവിന്റെ പേരിലുള്ള സഥലം ശിവപ്രസാദിന്റെ പേരിലേയ്ക്കു മാറ്റിയതിന്റെ പോക്കു വരവ് ചെയ്യുന്നതിനായാണ് ഓമല്ലൂര്‍ വില്ലേജ് ഓഫീസറെ സമീപിച്ചത്.

പോക്കു വരവ് ചെയ്യുന്നതിന് വില്ലേജ് ഓഫീസര്‍ കെ എസ് സന്തോഷ് കുമാര്‍ 5000രൂപ കൈക്കൂലി ചോദിച്ചു. ഇളവ് ചെയ്ത് 3000 രൂപ മതിയെന്നായി. ഇതേ തുടര്‍ന്ന് ശിവപ്രസാദ് വിജിലന്‍സില്‍ പരാതി നല്‍കി. തുടര്‍ന്ന് വിജിലന്‍സില്‍ നിന്ന് നല്‍കിയ നോട്ടുകള്‍ കൈക്കൂലിയായി നല്‍കിയപ്പോള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വില്ലേജ് ഓഫീസര്‍ സന്തോഷിനെ പിടികൂടുകയായിരുന്നു. പത്തനംതിട്ട വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ഹരി വിദ്യാധരനും സംഘവുമാണ് കെഎസ് സന്തോഷിനെ അറസ്റ്റ് ചെയ്തത്.

സോഷ്യല്‍ മീഡിയാ വഴി അപവാദ പ്രചരണം ; റാന്നി സ്വദേശികള്‍ക്കെതിരെ പത്തനംതിട്ട മീഡിയാ ഡി.ജി.പി ക്ക് പരാതി നല്‍കി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...