തിരുവല്ല വെൺപാലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വെൺപാലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും പ്രമുഖരുമൊക്കെ പങ്കെടുത്ത സമ്മേളനത്തിൽ 90 വയസുള്ള കർഷക തൊഴിലാളി വെൺപാല പുത്തൂത്തറയിൽ പി.എൻ.പീതാംബരനാണ് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. സർക്കാർ സ്ഥാപനങ്ങളുടെ അനുമതിയോടെ നിർമ്മിച്ചിട്ടുള്ള കാത്തിരിപ്പ് കേന്ദ്രത്തിന് ചുറ്റുപാടും പൂച്ചെടികളും നട്ടുവളർത്തുന്നു. ക്യാമറ നിരീക്ഷണ സൗകര്യവും ലഭ്യമാണ്. വിജയ കൺവെൻഷൻ സെന്റർ ഉടമയും കെ.പി.വി ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയുമായ വെൺപാല കളത്തിൽപ്പറമ്പിൽ കെ.പി.വിജയനാണ് സ്വന്തം നാടിന് ബസ് കാത്തിരിപ്പ് കേന്ദ്രം സമർപ്പിച്ചത്. പൊതുജനങ്ങൾക്കായി കാത്തിരിപ്പ് കേന്ദ്രം തുറന്നുകൊടുക്കുന്ന സമ്മേളനത്തിൽ കെ.പി.വിജയനെ കൂടാതെ ട്രസ്റ്റ് രക്ഷാധികാരി എം.പി.ഗോപാലകൃഷ്ണൻ, ജനപ്രതിനിധികളായ അനുരാധ സുരേഷ്, ജോ ഇലഞ്ഞിമൂട്ടിൽ, അദ്ധ്യാപിക രമ്യ, കെ.എൻ.ഗോപാലകൃഷ്ണൻ, തമ്പാൻതോമസ്, ഓമന വിജയൻ, അഭിലാഷ് വെട്ടിക്കാടൻ, ജോൺസൺ വെൺപാല, അനീഷ് എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് സ്വർണവും പണവും അപഹരിച്ചു ; യുവാവ് അറസ്റ്റിൽ

0
കൊല്ലം: ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് ആരുമറിയാതെ അകത്തു കയറി താമസിച്ച യുവാവ്...

ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവര്‍ക്ക് പരിക്ക്

0
അതിരപ്പിള്ളി: തൃശൂര്‍ ആനമല റോഡില്‍ ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു....

കണ്ണൂരിൽ ആൺസുഹൃത്തിന്‍റെ മർദനത്തിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി

0
പാനൂർ: കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ...

അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന് പരമോന്നത നേതാവ് മൊജ്തബ...

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന്...